Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2021 5:31 AM IST Updated On
date_range 6 Dec 2021 5:31 AM ISTകെ റെയിൽ പ്രതിഷേധത്തെ അടിച്ചമർത്താനാവില്ല -കൊടിക്കുന്നിൽ
text_fieldsbookmark_border
ചാരുംമൂട്: കെ റെയിൽ സിൽവർലൈൻ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാവില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. കെ റെയിൽ സർവേ സംഘത്തെ തടഞ്ഞതിന് അറസ്റ്റിലായ നാട്ടുകാരെ നൂറനാട് പടനിലം ഏലിയാസ് നഗറിലെത്തി എം.പി സന്ദർശിച്ചു. പ്രക്ഷോഭം നടക്കുമ്പോൾ എം.പിക്ക് സ്ഥലത്ത് എത്താൻ കഴിഞ്ഞിരുന്നില്ല. സന്ദർശനത്തിനുശേഷം കെ െറയിൽ വിരുദ്ധ പ്രതിരോധ ജനകീയ സമിതിയുടെ യോഗത്തിലും അദ്ദേഹം പങ്കെടുത്തു. കെ റെയിൽ കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം പ്രക്ഷോഭം ഉയർന്നുവരുകയാണെന്നും തോക്കും ലാത്തിയുംകൊണ്ട് പ്രക്ഷോഭം അടിച്ചമർത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
