Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 5:31 AM IST Updated On
date_range 5 Dec 2021 5:31 AM ISTമാനുഷിക പരിഗണനയിൽ ദിവസവേതനക്കാരനെ വീണ്ടും നിയമിക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsbookmark_border
ആലപ്പുഴ: വനം വകുപ്പിൽ ദിവസവേതനത്തിൽ ജോലിക്കിടെ പറഞ്ഞുവിട്ട ആൾക്ക് മാനുഷിക പരിഗണന നൽകി അർഹമായ നിയമനം നൽകണെമന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം വി.കെ. ബീനാകുമാരി. ആലപ്പുഴ െഡപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർക്കാണ് നിർദേശം നൽകിയത്. 12 വർഷമായി ദിവസവേതനാടിസ്ഥാനത്തിൽ സാമൂഹിക വനവത്കരണ പദ്ധതിയുടെ ആലപ്പുഴ ഡിവിഷന് കീഴിൽ ജോലിക്കാരനായ എൻ. സുരേന്ദ്രൻെറ നിയമനം പരിഗണിക്കണമെന്നാണ് ആവശ്യപ്പെട്ടത്. വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിയതിനാലാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടതെന്ന് പരാതിക്കാരൻ അറിയിച്ചു. മറ്റ് വരുമാനമാർഗമില്ലെന്ന് പരാതിക്കാരൻ ബോധിപ്പിച്ചതോടെയാണ് കമീഷൻെറ ഇടപെട്ടത്. 160 പേര്‍ക്ക് കോവിഡ് ആലപ്പുഴ: ജില്ലയില്‍ 160 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 156 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. നാലുപേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗസ്ഥിരീകരണനിരക്ക് 4.98 ശതമാനമാണ്. 255 പേര്‍ രോഗമുക്തരായി. 1524 പേര്‍ ചികിത്സയിലുണ്ട്. മെഡിക്കല്‍ കോളജിൽ താൽക്കാലിക നിയമനം ആലപ്പുഴ: ഗവ. ടി.ഡി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ താൽക്കാലിക നിയമനം നടത്തും. ഇ-ഹെല്‍ത്ത് പ്രോജക്ടിൻെറ നടത്തിപ്പിന് ഹാന്‍ഡ്ഹോള്‍ഡ്, ടെക്നിക്കല്‍ സ്റ്റാഫ് ഒഴിവിലേക്ക് ഈ മാസം 15ന് രാവിലെ 10നാണ് അഭിമുഖം. യോഗ്യത- ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്സ്/ഐ.ടി/ കമ്പ്യൂട്ടര്‍ സയന്‍സ്. ഇ-ഹെല്‍ത്ത് പ്രോഗ്രാം മാനേജ്മൻെറ് യൂനിറ്റ് നടത്തിയ പരിശീലനത്തില്‍ പങ്കെടുത്തവരും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. യോഗ്യത തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ അസ്സലും പകര്‍പ്പും ഹാജരാക്കണം. കോവിഡ് വാര്‍ഡിലെ രോഗികളെ പരിചരിക്കാനുള്ള മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവിലേക്ക് നിയമനത്തിന് 16ന് രാവിലെ 10 മുതല്‍ അഭിമുഖം നടക്കും. എന്‍.എ.ജെ.ആര്‍ ആയി ജോലി ചെയ്തിരുന്ന എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷനുമുള്ളവരെയാണ് പരിഗണിക്കുന്നത്. യോഗ്യത രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം സൂപ്രണ്ട് ഓഫിസില്‍ എത്തണം. നാഷനല്‍ ഹെല്‍ത്ത് മിഷന്‍ കോവിഡ് ബ്രിഗേഡ് വഴി നിയമിച്ച് ഒക്ടോബര്‍ 31ന് ജോലിയില്‍നിന്നള വിടുതല്‍ ചെയ്ത നഴ്സിങ് ഓഫിസര്‍മാരെ കോവിഡ് ഡ്യൂട്ടിക്കായുള്ള ഒഴിവുകളിലേക്ക് താൽക്കാലികമായി നിയമിക്കും. യോഗ്യത- എസ്.എസ്.എല്‍.സിയും പ്ലസ് ടുവും ബി.എസ്സി നഴ്സിങ്/ മൂന്നുവര്‍ഷത്തില്‍ കുറയാത്ത ജി.എന്‍.എം, കേരള നഴ്സസിങ് ആന്‍ഡ് മിഡ്വൈവ്സ് കൗണ്‍സിലിൻെറ രജിസ്ട്രേഷന്‍. താല്‍പര്യമുള്ളവര്‍ 14ന് വൈകീട്ട് അഞ്ചിന് മുമ്പ് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിൻെറ പകര്‍പ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സൂപ്രണ്ട് ഓഫിസില്‍ നേരിട്ടോ തപാലിലോ അപേക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story