Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഐ.എച്ച്.ആര്‍.ഡി...

ഐ.എച്ച്.ആര്‍.ഡി കോളജിനെ മികച്ച കലാലയമാക്കും -രമേശ് ചെന്നിത്തല

text_fields
bookmark_border
ഹരിപ്പാട്: കാര്‍ത്തികപ്പള്ളി ഐ.എച്ച്.ആര്‍.ഡി കോളജിനെ കേരളത്തിലെ മികച്ച കോളജുകളിലൊന്നാക്കി മാറ്റുമെന്ന് രമേശ് ചെന്നിത്തല എം.എല്‍.എ. രണ്ടാംനിലയുടെ കെട്ടിട നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്നാംനില നിര്‍മിക്കാന്‍ അടുത്ത ബജറ്റില്‍ നിർദേശം സമർപ്പിക്കും. ഓണ്‍ലൈന്‍ മത്സര പരീക്ഷകള്‍ നടത്താനുള്ള ആധുനിക കമ്പ്യൂട്ടര്‍ ലാബ് കോളജില്‍ സ്ഥാപിക്കാന്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിനായി 25 ലക്ഷം ചെലവ് പ്രതീക്ഷിക്കുന്നു. ഐ.എച്ച്.ആര്‍.ഡിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ലാബ് നിര്‍മിക്കാനുള്ള നടപടി ഉടന്‍ ആരംഭിക്കും. ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഇക്കാര്യം സമ്മതിച്ചതായും ചെന്നിത്തല അറിയിച്ചു. കോളജി​ൻെറ വികസനവുമായി ബന്ധപ്പെട്ട് നടന്ന അലോകന യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ പ്രസിഡൻറ്​ എം. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ എലിസബത്ത് ഫിലിപ്, ശ്രീജ, കുരുവിള കോശി, പ്രഹ്ലാദന്‍, തരുണ്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story