Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2021 5:30 AM IST Updated On
date_range 5 Dec 2021 5:30 AM ISTഉപതെരഞ്ഞെടുപ്പ്: പോളിങ് ഉദ്യോഗസ്ഥര്‍ ഹാജരാകണം
text_fieldsbookmark_border
ആലപ്പുഴ: ജില്ല പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൻെറ പോളിങ് ഉദ്യോഗസ്ഥർ നിയമനം ലഭിച്ച പോളിങ് സ്‌റ്റേഷനിൽ തിങ്കളാഴ്ച ഉച്ചക്ക് 12നകം നേരിട്ട് എത്തണം. റിസർവായി നിയമനം ലഭിച്ചവര്‍ രാവിലെ 10ന് മുമ്പ് തുറവൂർ ടി.ഡി.എച്ച്.എസ്.എസിൽ ഉപവരണാധികാരി മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണം. പോളിങ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് വരണാധികാരി അറിയിച്ചു. പരിപാടികൾ ഇന്ന് ആലപ്പുഴ സി.പി.എം ജില്ലകമ്മിറ്റി ഓഫിസ്: പി. കൃഷ്ണപിള്ള പഠനകേന്ദ്രം ഉദ്ഘാടനം-മുഖ്യമന്ത്രി പിണറായി വിജയൻ -വൈകു. 5.00 ആലപ്പുഴ പഗോഡ റിസോർട്ട്: കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ ജീവനക്കാരുടെ പഠനക്യാമ്പ് -രാവിലെ 10.00 ആലപ്പുഴ ആറാട്ടുവഴി ശ്രീസത്യസായി ഹാൾ: സൗജന്യ മെഡിക്കൽ ക്യാമ്പ് -രാവിലെ 9.30 വടുതല പബ്ലിക് ലൈബ്രറി ഗ്രൗണ്ട്: 'ആശയസംവാദത്തിൻെറ സൗഹൃദ നാളുകൾ' കാമ്പയിൻെറ ഭാഗമായി ജമാഅത്തെ ഇസ്ലാമി ചേർത്തല ഏരിയയുടെ ബഹുജന സംഗമം -വൈകു.4.30, ശിഹാബ് പൂക്കോട്ടൂരിൻെറ പ്രഭാഷണം -6.30 ചേർത്തല എസ്.എൻ കോളജ് മൈതാനം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രജതജൂബിലി ആഘോഷം ഉദ്ഘാടനം -ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ -വൈകു.4.00 കണിച്ചുകുളങ്ങര എൻ.എച്ച് ജങ്ഷൻ ഓഡിറ്റോറിയം: എൻ.എൻ.ഡി.പി സംരക്ഷണസമിതി ജനകീയ സമരപ്രഖ്യാപന കൺവെൻഷൻ -രാവിലെ10.00 ചേർത്തല സൻെറ് മൈക്കിൾസ് കോളജ് ഗ്രൗണ്ട്: അത്ലറ്റിക്സ് അസോസിയേഷൻ ജില്ല കായികമേള -രാവിലെ10.00 മുഹമ്മ നസ്രത്ത് കാർമൽ ആശ്രമ ദൈവാലയം: അമലോത്ഭവ തിരുനാൾ, കുർബാന -വൈകു. 5.30 പരുമല സൻെറ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് കുരിശടി: കൂദാശ, നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാേപ്പാലീത്ത -വൈകു.3.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story