Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:36 AM IST Updated On
date_range 4 Dec 2021 5:36 AM ISTവനിത ജീവനക്കാരെ വെയിലത്ത് നിർത്തി; സപ്ലൈകോ വർക്കേഴ്സ് യൂനിയൻ സമരം നടത്തി
text_fieldsbookmark_border
മാവേലിക്കര: താൽക്കാലിക ജീവനക്കാരെ ജോലിക്ക് കയറ്റാതെ വെയിലത്ത് നിർത്തിയതിൽ പ്രതിഷേധിച്ച് സപ്ലൈകോ വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) പുതിയകാവ് ബ്രാഞ്ചിന് മുന്നിൽ സമരം നടത്തി. പുതിയകാവ് സൂപ്പർ മാർക്കറ്റിലെ താൽക്കാലിക ജീവനക്കാരായ പ്രമീള, ലീലാമ്മ എന്നിവരെയാണ് മാനേജർ വ്യാഴാഴ്ച വൈകുന്നേരം വരെ വെയിലത്ത് നിർത്തിയത്. മറ്റൊരു ബ്രാഞ്ചിലേക്ക് മാറ്റിയതിനാൽ ഇവിടെ ജോലി ചെയ്യേണ്ട എന്നു പറഞ്ഞാണ് ജോലിക്ക് കയറ്റാതെ പുറത്ത് നിർത്തിയതെന്ന് തൊഴിലാളികൾ പറയുന്നു. തുടർന്നാണ് വെള്ളിയാഴ്ച ജീവനക്കാർ സമരവുമായി എത്തിയത്. തൊഴിലാളികളെ വിവിധ ബ്രാഞ്ചുകളിലേക്ക് മാറ്റുന്നതു ബന്ധപ്പെട്ട് സർക്കാർ ഉത്തരവു പ്രകാരമാണ് മറ്റ് ശാഖകളിലേക്ക് മാറ്റിയതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാൽ കൃത്യമായ ഉത്തരവ് ലഭിക്കാതെ പുറത്ത് നിർത്തിയത് അംഗീകരിക്കാനാവില്ലെന്ന് സപ്ലെകോ യൂനിയൻ നേതാക്കൾ പറയുന്നു. സമരത്തെ തുടർന്ന് താലൂക്കിലെ സപ്ലൈകോ ശാഖകൾ അടച്ചിടാൻ മേഖല മാനേജർ ഉത്തരവിട്ടത് പ്രതിഷേധത്തിനിടയാക്കി. സ്ഥലത്തെത്തിയ റീജനൽ മാനേജരുമായി നടത്തിയ ചർച്ചയിൽ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട അപാകതകൾ പരിഹരിക്കുമെന്ന ഉറപ്പിനെ തുടർന്നാണ് വൈകീട്ട് സമരം അവസാനിപ്പിച്ചത്. ഫോട്ടോ: സപ്ലൈകോ ജീവനക്കാർ പുതിയകാവ് ബ്രാഞ്ചിനു മുന്നിൽ നടത്തിയ സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
