Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകെ.വി.എൻ.ടി.പി.സി...

കെ.വി.എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം നിർത്തുന്നതിനെതിരെ പ്രതിഷേധറാലി ഇന്ന്​

text_fields
bookmark_border
ആലപ്പുഴ: കായംകുളം കെ.വി.എൻ.ടി.പി.സി കേന്ദ്രവിദ്യാലയം നിർത്താനുള്ള നീക്കത്തിനെതിരെ രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ശനിയാഴ്​ച വൈകീട്ട്​ മൂന്നിന്​ ഹരിപ്പാട്​ മാധവ ജങ്​ഷനിൽ പ്രതിഷേധറാലി നടത്തുമെന്ന്​ രക്ഷകർതൃസമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.വി.എൻ.ടി.പി.സിയുടെ മുന്നിൽനിന്ന്​ ആരംഭിക്കുന്ന റാലിയിൽ യൂനിഫോം ധരിച്ച 30 കുട്ടികളും പ​ങ്കെടുക്കും. ധനസഹായവും സ്​പോൺസർഷിപ്പും 2022 മാർച്ചിൽ നിർത്താനാണ്​ എൻ.ടി.പി.സി ​തീരുമാനം. 1997ൽ തുടക്കമിട്ട ജില്ലയിലെ ഏക കേ​ന്ദ്രവിദ്യാലയത്തിൽ 750ലധികം കുട്ടികളാണ്​ പഠിക്കുന്നത്​. അടച്ചുപൂട്ടിയാൽ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകും. 37 കിലോമീറ്റർ ദൂരമുള്ള പത്തനംതിട്ട ജില്ലയിലെ അടൂരാണ്​ ഏറ്റവും അടുത്ത കേന്ദ്രീയ വിദ്യാലയമുള്ളത്​. ഹോസ്​റ്റൽ സൗകര്യമില്ലാത്ത അവിടെ ആദ്യ സെക്​ഷൻ ആരംഭിക്കുന്നത്​ രാവിലെ 6.30നും രണ്ടാമത്തെ സെക്​ഷൻ വൈകീട്ട്​ 6.30നുമാണ്​ അവസാനിക്കുന്നത്​. ഇത്​ ഏറെ പ്രതിസന്ധി സൃഷ്​ടിക്കും. വിദ്യാലയം നിലനിർത്തണമെന്ന്​ ആവശ്യപ്പെട്ട്​ നിരവധി നിവേദനം നൽകിയിട്ടും അനൂകൂലമായ നടപടിയുണ്ടായിട്ടില്ല. പ്രശ്​നപരിഹാരത്തിനുള്ള ശ്രമം​ ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച്​ രക്ഷിതാക്കൾ നിരാഹാരം ഉൾപ്പെടെയുള്ള സമരം നടത്തു​െമന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ അഡ്വ. ജി. ജയകൃഷ്​ണൻ, അലൻ ​േതാമസ്​, ലിയാഖത്ത്​ പറമ്പി, അജയ്​ വാസുദേവൻ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story