Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:29 AM IST Updated On
date_range 4 Dec 2021 5:29 AM ISTജയപ്രകാശ് സ്മൃതി മണ്ഡപം തുറന്നു
text_fieldsbookmark_border
കായംകുളം: കായംകുളത്തിൻെറ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായിരുന്ന സി.ആർ. ജയപ്രകാശിൻെറ സ്മൃതി മണ്ഡപം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായി ഉദ്ഘാടനം ചെയ്തു. ഒന്നാം ചരമവാർഷിക ദിനത്തിലാണ് സ്മാരകം ഉയർന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറി, ഡി.സി.സി പ്രസിഡൻറ്, കായംകുളം മുനിസിപ്പൽ ചെയർമാൻ എന്നീ നിലകളിൽ സജീവ സാനിധ്യമായിരുന്നു. കെ. ബാബു എം.എൽ.എ, പി.സി. വിഷ്ണുനാഥ് എം.എൽ.എ, സി.ആർ. മഹേഷ് എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ബി. ബാബുപ്രസാദ്, എം. ലിജു, ഷാനിമോൾ ഉസ്മാൻ, എ.എ. ഷുക്കൂർ, പ്രതാപവർമ തമ്പാൻ, എം. മുരളി, ഡി. സുഗതൻ, ഡോ. ശൂരനാട് രാജശേഖരൻ, കോശി എം. കോശി, ജോൺസൺ എബ്രഹാം, സി.കെ. ഷാജിമോഹൻ, എൻ. രവി, ഇ. സമീർ കറ്റാനം ഷാജി, എസ്. ശരത്, വേലഞ്ചിറ സുകുമാരൻ, പി.എസ്. ബാബുരാജ്, എ.ജെ. ഷാജഹാൻ, കെ. രാജേന്ദ്രൻ, നിതിൻ എ. പുതിയിടം, ബാബു കൊരമ്പല്ലിൽ എന്നിവർ സംസാരിച്ചു. ചിത്രം: APLKY1CRJ സി.ആർ. ജയപ്രകാശ് സ്മൃതിമണ്ഡപം പത്തിയൂരിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംയുക്തമായി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
