Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅരൂർ ക്ഷേത്രം ജങ്​ഷനിൽ...

അരൂർ ക്ഷേത്രം ജങ്​ഷനിൽ ട്രാഫിക് ലൈറ്റ്​ തെളിയുന്നില്ല

text_fields
bookmark_border
അരൂർ ക്ഷേത്രം ജങ്​ഷനിൽ ട്രാഫിക് ലൈറ്റ്​ തെളിയുന്നില്ല
cancel
അരൂർ: ദേശീയപാതയിൽ അരൂർ ക്ഷേത്രം ജങ്​ഷനിൽ സിഗ്​നൽ ലൈറ്റുകൾ തെളിയാത്തത് അപകടഭീഷണി ഉയർത്തുന്നു. ദേശീയ പാതയിൽനിന്ന് അരൂക്കുറ്റി റോഡിലേക്ക് പോകുന്ന വാഹനങ്ങളും കടന്നുവരുന്ന വാഹനങ്ങളും പലപ്പോഴും തലനാരിഴക്കാണ് രക്ഷപ്പെടുന്നത്. സിഗ്​നൽ ലൈറ്റുകൾ തെളിയാത്തതിനാൽ ദേശീയ പാതയിലൂടെ ചീറിപ്പാഞ്ഞ്​ പോകുന്ന വലിയ വാഹനങ്ങൾ ഇടറോഡിലൂടെ വരുന്ന വാഹനങ്ങളെ ശ്രദ്ധിക്കാറില്ല. സിഗ്​നൽ ലൈറ്റുകൾ കണ്ണടച്ചിട്ട് ഒരാഴ്ചയിലധികമായി. സിഗ്​നൽ ലൈറ്റുകൾ പ്രവർത്തിക്കുമ്പോഴും അപകടങ്ങൾ ഉണ്ടാകുന്ന ജങ്​ഷനിൽ ലൈറ്റുകൾ ശരിയാകുന്നതുവരെ ഗതാഗത നിയന്ത്രണത്തിന് പൊലീസിനെ നിയോഗിക്കണമെന്നാണ് ആവശ്യം. രാവിലെ സമയങ്ങളിൽ കൊച്ചിയിൽ എത്താൻ നൂറുകണക്കിന് വാഹനങ്ങളാണ് അരൂക്കുറ്റി റോഡിലൂടെ വരുന്നത്. ദേശീയപാതയുടെ ഇരുഭാഗത്തുനിന്നും പാഞ്ഞു വരുന്ന ​െട്രയിലർ ലോറിയടക്കമുള്ള വാഹനനിരക്കിടയിൽ കടന്ന് കൂടാൻ അരൂക്കുറ്റിയിൽനിന്ന് എത്തുന്ന വാഹനങ്ങൾ പെടാപ്പാടാണ് നടത്തുന്നത്. ദേശീയപാത മുറിച്ചു കടക്കാൻ വിദ്യാർഥികളടക്കമുള്ളവർ കഷ്​ടപ്പെടുന്ന അവസ്ഥയും നിലവിലുണ്ട്. ചിത്രം ട്രാഫിക് ലൈറ്റുകൾ തെളിയാത്ത അരൂർ ക്ഷേത്രം ജങ്​ഷൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story