Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപാരലൽ കോളജുകളെ...

പാരലൽ കോളജുകളെ സംരക്ഷിക്കണം -ടീച്ചേഴ്സ് അസോസിയേഷൻ

text_fields
bookmark_border
ആലപ്പുഴ: പാരലൽ കോളജുകളെയും വിദ്യാഭ്യാസത്തെയും സംരക്ഷിക്കണമെന്ന് സെൻട്രൽ പാരലൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ​െറഗുലർ വിദ്യാർഥികളുടെയും പ്രൈവറ്റ് വിദ്യാർഥികളുടെയും സിലബസ് ഏകീകരിക്കണം. വിദ്യാർഥികളെ സാമ്പത്തിക ചൂഷണം ചെയ്യുന്ന സ്വാശ്രയ കോളജുകളെയാണ് ആദ്യം നിയന്ത്രിക്കേണ്ടത്. ഓപൺ യൂനിവേഴ്സിറ്റികൾ നിലവിൽ വരുന്നതോടെ വിദ്യാർഥികൾക്ക് സ്വന്തം താൽപര്യപ്രകാരം പഠിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയാണ്. ഇത് മൗലികാവകാശലംഘനമാണെന്ന്​ ഭാരവാഹികൾ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ ഭാരവാഹികളായ പി.സി. അനിൽ, സന്തോഷ് കുമാർ, രാധാകൃഷ്ണൻ, സോണി ജോസഫ്, വി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. സമരപ്രഖ്യാപന കൺവെൻഷൻ നാളെ ആലപ്പുഴ: ചേർത്തല എസ്​.എൻ കോളജിലെ സിലിക്കമണൽ കൊള്ളക്കെതിരെ എസ്​.എൻ.ഡി.പി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ജനകീയ സമരപ്രഖ്യാപന കൺവെൻഷൻ ഞായറാഴ്​ച രാവിലെ 10ന്​ കണിച്ചുകുളങ്ങരയിൽ നടക്കുമെന്ന്​ സംസ്ഥാന പ്രസിഡൻറ്​ അഡ്വ. എസ്​. ച​ന്ദ്രസേനൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സിലിക്കമണൽ കടത്തുന്നത്​ രാജ്യസുരക്ഷക്ക്​ ഭീഷണിയാണ്​. ടണ്ണിന്​ 30,000 രൂപ വിലയുള്ള മണൽകടത്തിന്​ പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിന്​ മുന്നിൽ കൊണ്ടുവരണം. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി മധു പരുമല, ട്രഷറർ സി.എസ്.​ ഋഷി, കൺവീനർ എം.വി. പരമേശ്വരൻ, കോഓഡിനേറ്റർ സി.എസ്​. നിഷാന്ത്​ എന്നിവർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story