Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതഴക്കര സഹകരണ ബാങ്ക്​...

തഴക്കര സഹകരണ ബാങ്ക്​ തട്ടിപ്പ്​; നിക്ഷേപകർ അനിശ്ചിതകാല സമരത്തിന്​

text_fields
bookmark_border
ആലപ്പുഴ: മാവേലിക്കര താലൂക്ക്​ സഹകരണബാങ്ക്​ തഴക്കര ശാഖയിൽ 38 കോടിയുടെ തട്ടിപ്പി​ൻെറ അന്വേഷണം അഞ്ചുവർഷമായിട്ടും എങ്ങുമെത്താത്തതിൽ പ്രതിഷേധിച്ച്​ നിക്ഷേപകരുടെ കൂട്ടായ്​മ തിങ്കളാഴ്​ച രാവിലെ 10 മുതൽ െഹഡ്​ ഓഫിസിന്​ മുന്നിൽ അനിശ്ചിതകാലസമരം ആരംഭിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസ​േമ്മളനത്തിൽ അറിയിച്ചു. വിവിധ ഏജൻസികൾ അന്വേഷിച്ചിട്ടും 500ലധികം നിക്ഷേപകരു​െട തുക ഇനിയും മടക്കിനൽകിയിട്ടില്ല. അഴിമതി നടത്തിയവരിൽനിന്ന്​ തുകയും ഈടാക്കിയിട്ടില്ല. 14 കോടി പല നിക്ഷേപകരുടെ പേരിൽ വായ്​പ എടുത്തതായി വ്യാജരേഖയുണ്ടാക്കിയാണ്​ തട്ടിപ്പ്​ നടത്തിയത്​​. ക്രമക്കേടുകളെക്കുറിച്ച ക്രൈംബ്രാഞ്ച്​ അന്വേഷണവും നിലച്ചു. ക്രൈംബ്രാഞ്ച്​ സ്​പെഷൽ ടീമിനെ നിയോഗിച്ച്​ ആറുമാസത്തിനകം റിപ്പോർട്ട്​ സമർപ്പിക്കണമെന്ന ഹൈകോടതി ഉത്തരവും നടപ്പായില്ല. കോൺഗ്രസ്​ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിലെത്തി രണ്ടുവർഷമായിട്ടും നിക്ഷേപകർക്ക്​ നൽകിയ ഉറപ്പ്​ പാലിക്കപ്പെട്ടില്ല. മുൻ ഭരണസമിതി അംഗങ്ങളെയും ഭീമമായ വായ്​പയെടുത്ത രാഷ്​ട്രീയക്കാരെയും രക്ഷിക്കാനുള്ള ശ്രമമാണ്​ ഇപ്പോ​ഴത്തെ ഭരണസമിതി നടത്തുന്നതെന്ന്​ ഇവർ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ കൺവീനർ ബി. ജയകുമാർ, വി.ജി. രവീന്ദ്രൻ, എം. വിനയൻ, ടി.കെ. പ്രഭാകരൻ നായർ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story