Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2021 5:28 AM IST Updated On
date_range 4 Dec 2021 5:28 AM ISTസംഘശേഷിയുടെ കരുത്തിൽ തരിശുപാടം കതിരണിയുന്നു
text_fieldsbookmark_border
കായംകുളം: സംഘശേഷിയുടെ കരുത്തിൽ തരിശ് പാടങ്ങൾ പച്ചപ്പണിയിക്കാനുള്ള പദ്ധതിക്ക് കറ്റാനം കട്ടച്ചിറ മഞ്ഞാടി വയൽ പാടശേഖരത്ത് തുടക്കമായി. കോമളത്ത് തറ-കരിമുട്ടത്ത് ഭൂവുടമകളുടെ തരിശ് ഭൂമിയിൽ കട്ടച്ചിറ ഓണാട്ടുകര നെല്ലുകൃഷി സമിതിയുടെ നേതൃത്വത്തിലാണ് കൃഷി. അഞ്ച് ഏക്കർ വയലിലാണ് വിത്തിറക്കിയത്. വിത മഹോത്സവം അഡ്വ. യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എസ്. അജോയ് കുമാർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് കെ. ദീപ, വൈസ് പ്രസിഡൻറ് സുരേഷ് പി.മാത്യു, അംഗം എ.തമ്പി, സമിതി പ്രസിഡൻറ് ആർ. ഉണ്ണികൃഷ്ണൻ, സെകട്ടറി എം. ഭാസുരൻ, ഡി. വിക്രമൻ, എസ്. ഷിറോസ്, ഷിജി, ഷവാനത്ത്, വിജയലക്ഷ്മി, രത്നമ്മ, ഗോപാലകൃഷ്ണൻ, ബി. പ്രസന്നൻ, കട്ടച്ചിറ താഹ, നിർമല ദേവി, കെ.ആർ. ഉണ്ണികൃഷ്ണൻ, കൃഷി ഓഫിസർ പൂജ ആർ.നായർ എന്നിവർ സംസാരിച്ചു. ചിത്രം: APLKY2KRISHI കട്ടച്ചിറ മഞ്ഞാടി വയൽ പാടശേഖരത്ത് വിത ഉത്സവം യു. പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
