Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗുണനിലവാരം കുറഞ്ഞ...

ഗുണനിലവാരം കുറഞ്ഞ വിത്ത്:​ മുളക്കാത്തവ മാറ്റിനൽകാൻ തീരുമാനം

text_fields
bookmark_border
കുട്ടനാട്: മുളക്കാത്ത വിത്ത്​ ലഭിച്ച കർഷകർക്ക്​ ഗുണമേന്മയുള്ള വിത്തുനൽകാൻ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തി​ൻെറ (കെ.എസ്.എസ്.ഡി.എ) തീരുമാനം. കഴിഞ്ഞദിവസം സ്ഥലത്തെത്തി അധികൃതർ വിത്ത്​ പരിശോധിച്ചിരുന്നു. വിത്ത് സ്വകാര്യ ഏജൻസിയിൽനിന്ന്​ വാങ്ങിയ കർഷകർക്ക്​ ചെലവായ പണം അക്കൗണ്ടിൽ നൽകുന്നതും പരിഗണിക്കുന്നതായാണ്​ സൂചന. സർക്കാർ ഏജൻസികൾ ഗുണനിലവാരം കുറഞ്ഞ വിത്ത്​ നൽകിയതിനെ തുടർന്നാണ്​ മുളക്കാതെ വന്നതും സീസൺകൃഷി അവതാളത്തിലായതും. എന്നാൽ, വിത്ത്​ മാറ്റിനൽകുന്നതിൽ തീരുമാനമുണ്ടായില്ല. കർഷകരെ ബുദ്ധിമുട്ടിക്കരുതെന്ന കൃഷിവകുപ്പ്​ നിലപാടിനെ തുടർന്നാണ്​ ഒടുവിൽ തീരുമാനം. നാഷനൽ സീഡ്​സ്​ കോർപറേഷൻ ലിമിറ്റഡ് (എൻ.എസ്.സി) വഴി ലഭിച്ച മുളക്കാത്ത വിത്ത്‌ മാറ്റിനൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 1347 ഏക്കർ വരുന്ന രാജരാമപുരം കായലിലെ കർഷകർക്കുലഭിച്ച വിത്തിൽ പകുതിയും പതിരാണ്. എൻ.എസ്.സി.യിൽനിന്ന്​ വാങ്ങി രാമങ്കരി സഹകരണബാങ്കാണ് വിത്ത്​ നൽകിയത്. വിത്ത്‌ മാറ്റിനൽകൽ വൈകുന്നത് കർഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ചിങ്ങംകരി കോതകരി പാടശേഖരത്തിലെ കർഷകർക്ക് കെ.എസ്.എസ്.ഡി.എയിൽനിന്ന്‌ ആദ്യം ലഭിച്ച വിത്ത് കിളിർക്കാതെവന്നപ്പോൾ തിരികെ കയറ്റിയയച്ചിരുന്നു. പകരംവന്ന വിത്ത് 20 ശതമാനംപോലും കിളിർക്കുന്നില്ല. പുഞ്ചവിത വൈകിയതോടെയാണ്‌ വിത്തി​ൻെറ ഗുണമേന്മ നഷ്​ടപ്പെട്ടതെന്ന് അധികൃതർ പറയുന്നു. പരിശോധിച്ച്​ റിപ്പോർട്ട്​ നൽകാൻ കൃഷി ഓഫിസർമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയാണ്​ പുഞ്ചവിത വൈകിച്ചത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story