Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:32 AM IST Updated On
date_range 1 Dec 2021 5:32 AM ISTതെര. പ്രവർത്തനങ്ങൾക്ക് തൊഴിലുറപ്പ് തൊഴിലാളികൾ; കോൺഗ്രസ്, ബി.ജെ.പി പ്രതിഷേധം
text_fieldsbookmark_border
അരൂർ: തൊഴിലുറപ്പ് തൊഴിലാളികളെ അനധികൃതമായി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നെന്ന് ആരോപിച്ച് കോൺഗ്രസും ബി.ജെ.പിയും പ്രതിഷേധിച്ചു. തൊഴിലാളികളെ പ്രവൃത്തിദിവസം അവധിയെടുപ്പിച്ച് ഇടതുസ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പുയോഗത്തിൽ പങ്കെടുക്കാൻ നിർബന്ധിക്കുെന്നന്ന് ആരോപിച്ച് അരൂർ പഞ്ചായത്തിലെ പ്രതിപക്ഷ കക്ഷികളായ യു.ഡി.എഫിലെയും എൻ.ഡിഎയിലെയും അംഗങ്ങൾ പഞ്ചായത്ത് ഓഫിസിന് മുന്നിൽ പ്രകടനം നടത്തി. തൊഴിലുറപ്പ് തൊഴിലാളികളുടെ കൺെവൻഷൻ ഇടതുപക്ഷത്തിന് സംഘടിപ്പിക്കാൻ പഞ്ചായത്ത് അധികാരികൾ കൂട്ടുനിന്നതായി ആരോപിച്ച് പ്രതിപക്ഷ അംഗങ്ങൾ പഞ്ചായത്ത് സെക്രട്ടറിയെ ചോദ്യം ചെയ്തത് സംഘർഷത്തിന് കാരണമായി. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടലംഘനം സംബന്ധിച്ച് തെരഞ്ഞെടുപ്പു വരണാധികാരികൂടിയായ കലക്ടർക്ക് യു.ഡി.എഫ് പ്രവർത്തകർ പരാതി നൽകി. യു.ഡി.എഫ് പ്രകടനത്തിന് പാർലമൻെററി പാർട്ടി ലീഡർ വി.കെ. മനോഹരൻ, ബ്ലോക്ക് മെംബർ മേരി ദാസൻ, പഞ്ചായത്ത് മെംബർമാരായ സി.കെ. പുഷ്പൻ, ഉഷ അഗസ്റ്റിൻ, ജ്യോതി ലക്ഷ്മി, എലിസബത്ത് സേവ്യർ, ഇബ്രാഹിംകുട്ടി എന്നിവർ നേതൃത്വം നൽകി. എൻ.ഡി.എ ധർണക്ക് ബി.ജെ.പി നേതാക്കളായ കെ.എൽ. സുരേഷ്, ഗിരീഷ്, അഗസ്റ്റിൻ കളത്തറ, പ്രീതി ഷാജി, പഞ്ചായത്ത് മെംബർ സന്ധ്യ ശ്രീജൻ എന്നിവർ നേതൃത്വം നൽകി. ചിത്രം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് തൊഴിലുറപ്പ് തൊഴിലാളികളെ പങ്കെടുപ്പിച്ച് എൽ.ഡി.എഫ് കൺവെൻഷൻ സംഘടിപ്പിച്ചെന്ന് ആരോപിച്ച് കോൺഗ്രസും ബി.ജെ.പിയും നടത്തിയ സമരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
