Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.പി.എം മാന്നാർ ഏരിയ...

സി.പി.എം മാന്നാർ ഏരിയ സമ്മേളനം നാളെ​ തുടങ്ങും

text_fields
bookmark_border
മാന്നാർ: സി.പി.എം മാന്നാർ ഏരിയ സമ്മേളനം ആര്യാട്ട് ഹാളിൽ ഈമാസം രണ്ട്​, മൂന്ന്​ തീയതികളിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിന് പുഷ്പാർച്ചന, പതാക ഉയർത്തൽ. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം ജില്ല സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്യും. ഏരിയ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. വൈകീട്ട് അഞ്ചിന്​ 'മാന്നാറി​ൻെറ സമഗ്ര വികസനം ഇന്ന്, നാളെ' വിഷയത്തിൽ നടത്തുന്ന വികസന സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. വത്സല മോഹൻ അധ്യക്ഷത വഹിക്കും. ജില്ല കമ്മിറ്റി അംഗം പി. വിശ്വംഭരപണിക്കർ വിഷയാവതരണം നടത്തും. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനത്തി​ൻെറ തുടർച്ച. പരിപാടിയോടനുബന്ധിച്ച് ലോഗോ, ചരിത്രപ്രദർശനം, ചിത്രരചന, ഫോട്ടോഗ്രഫി മത്സരങ്ങളും വിവിധ സെമിനാറുകളും നടത്തി. വാർത്തസമ്മേളനത്തിൽ പി. വിശ്വംഭരപണിക്കർ, പുഷ്പലത മധു, പ്രഫ. പി.ഡി. ശശിധരൻ, പി.എൻ. ശെൽവരാജൻ, കെ. നാരായണപിള്ള എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story