Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:31 AM IST Updated On
date_range 1 Dec 2021 5:31 AM ISTഅരൂരിലെ തീരമേഖലകളിൽ വെള്ളംകയറി
text_fieldsbookmark_border
അരൂർ: തീരപ്രദേശങ്ങളിലെ നൂറുകണക്കിനു വീടുകളിൽ വെള്ളംകയറി. കായലുകളിൽനിന്ന് മത്സ്യപ്പാടങ്ങളിൽനിന്നുമാണ് വെള്ളംകയറുന്നത്. വൃശ്ചികപൊക്കം എന്നറിയപ്പെടുന്ന വേലിയേറ്റമാണെന്നാണ് പഴമക്കാർ പറയുന്നത്. ഒരുമാസത്തോളം വെള്ളപ്പൊക്കം നിലനിൽക്കും. രണ്ടുമാസംമുമ്പുവരെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൻറെ ദുരിതം തീരവാസികൾ അനുഭവിച്ച് കഴിഞ്ഞതേയുള്ളൂ. മാസങ്ങളോളം സ്ഥിരമായി തീരപ്രദേശത്ത് ഉപ്പുവെള്ളം കയറുന്നത് തീരവാസികളുടെ ജീവിതം ദുരിതപൂർണമാക്കി. വീടുകളിൽ വെള്ളം കയറുന്നത് മൂലം ആഹാരം പാകം ചെയ്യാൻപോലും കഴിയാത്ത അവസ്ഥയുണ്ടായി. പറമ്പിലും മുറ്റത്തുമെല്ലാം വെള്ളം നിറയുന്നത് മൂലം കക്കൂസുകളും മറ്റും ഉപയോഗശൂന്യമായി. തുടരെത്തുടരെയുള്ള തെരഞ്ഞെടുപ്പുകൾ വികസനപ്രവർത്തനങ്ങൾക്ക് തടസ്സമായി. സർക്കാർ കായൽ വെള്ളപ്പൊക്കത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും 100 കോടി ഇതിനായി മാറ്റിവെച്ചിട്ടുണ്ടെന്നും പ്രഖ്യാപിച്ചു. എന്നാൽ, കായലിനരികെ കൽക്കട്ട്, മണ്ണിടൽ, ജലാശയങ്ങളുടെ ആഴംകൂട്ടൽ എന്നീ പരിഹാരമാർഗങ്ങൾ നടന്നില്ല. സ്ഥിരമായി മത്സ്യകൃഷി നടത്തുന്ന ഏക്കറുകണക്കിന് പാടങ്ങളിൽ, കായൽപോലെ ഉപ്പുവെള്ളം നിറയുകയാണ്. സമീപത്തെ നൂറുകണക്കിന് വീടുകൾ ഇതുമൂലം ദ്രവിച്ചുതുടങ്ങിയിട്ടുണ്ട്. കൃഷിക്കും വൻനാശമാണ് ഉപ്പുവെള്ളം വരുത്തുന്നത്. വെള്ളപ്പൊക്കത്തിൻെറ മൂർധന്യാവസ്ഥയിൽ തീരവാസികൾ പഞ്ചായത്തുകളിലേക്ക് സമരത്തിന് എത്തിയിരുന്നു. ജില്ല പഞ്ചായത്ത് അരൂർ ഡിവിഷനിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വോട്ടുതേടിയെത്തുന്ന സ്ഥാനാർഥികളോട് പരാതി പറയാമെന്ന ആശ്വാസത്തിലാണ് അരൂരിലെ തീരവാസികൾ. ചിത്രം അരൂർ കളത്തിൽ സുബ്രഹ്മണ്യക്ഷേത്രത്തിനടുത്ത് വെള്ളം കയറിയപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
