Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൃഷി ജനകീയ...

കൃഷി ജനകീയ ഉത്സവമാക്കും -മന്ത്രി പ്രസാദ്

text_fields
bookmark_border
കൃഷി ജനകീയ ഉത്സവമാക്കും -മന്ത്രി പ്രസാദ്
cancel
ചേർത്തല: കേരളത്തിൽ കൃഷി ജനകീയ ഉത്സവമാക്കുമെന്ന്​ മന്ത്രി പി. പ്രസാദ്. മൈനർ ഇറിഗേഷൻ വകുപ്പി​ൻെറയും വെട്ടയ്ക്കൽ ബി ബ്ലോക്ക് പാടശേഖരത്തി​ൻെറയും സഹകരണത്തോടെ വെട്ടയ്ക്കൽ ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്ത് ഉത്സവവും ഗ്രാമം പൊക്കാളി റൈസി​ൻെറ വിപണന ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്കാരിൽനിന്ന്​ നേരിട്ട് ഉൽപന്നങ്ങൾ ശേഖരിച്ച് കേരളത്തിൽ വിപണനം ചെയ്യുന്നതോടെ പച്ചക്കറി വിലക്കയറ്റം പിടിച്ച​ുനിർത്താനാകുമെന്നും അദ്ദേഹം പറഞ്ഞു. പട്ടണക്കാട് പഞ്ചായത്ത് പ്രസിഡൻറ്​ സുജിത ദിലീപ് അധ്യക്ഷതവഹിച്ചു. സംഘം പ്രസിഡൻറ്​ പി.ജി. പുരുഷോത്തമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഗീതാ ഷാജി, വൈസ് പ്രസിഡൻറ്​ ആർ. ജീവൻ, ജില്ല പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ. സാബു, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യം സ്ഥിരം സമിതി ചെയർപേഴ്സൻ ജയപ്രതാപൻ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: ചേർത്തല മൈനർ ഇറിഗേഷൻ വകുപ്പി​ൻെറയും വെട്ടയ്ക്കൽ ബി ബ്ലോക്ക് പാടശേഖരത്തി​ൻെറയും സഹകരണത്തോടെ വെട്ടയ്ക്കൽ ഫാർമേഴ്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൊയ്ത്ത് ഉത്സവം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story