Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2021 5:28 AM IST Updated On
date_range 1 Dec 2021 5:28 AM ISTഎക്സൽ ഗ്ലാസസ്: എ.ഐ.ടി.യു.സി തുടർപ്രക്ഷോഭം നാളെ
text_fieldsbookmark_border
ആലപ്പുഴ: പാതിരപ്പള്ളി എക്‌സൽ ഗ്ലാസസ് സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി തുടർപ്രക്ഷോഭത്തിൻെറ ഭാഗമായി വ്യാഴാഴ്ച വൈകീട്ട് നാലിന് കമ്പനി പടിക്കൽ പ്രതിഷേധ ജ്വാലയും സമ്മേളനവും നടത്തുമെന്ന് നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് ടി.ജെ. ആഞ്ചലോസ് ഉദ്‌ഘാടനം ചെയ്യും. ദേശീയ സമിതി അംഗം പി.വി. സത്യനേശൻ പ്രതിഷേധ ജ്വാല തെളിക്കും. 600ലേറെ തൊഴിലാളികൾ പ്രത്യക്ഷമായും ആയിരത്തിലധികം പേർ പരോക്ഷമായും തൊഴിൽ ചെയ്‌തിരുന്ന സ്ഥാപനം 2012ലാണ് അടച്ചുപൂട്ടിയത്. സ്ഥാപനം സർക്കാർ ഏറ്റെടുത്ത് തൊഴിലാളികളെ സംരക്ഷിക്കണമെന്നതാണ് എൽ.ഡി.എഫിൻെറ പ്രഖ്യാപിത നിലപാട്. ഈ ആവശ്യമാണ് എ.ഐ.ടി.യു.സിയും മുന്നോട്ടുവെക്കുന്നത്. കേരളത്തിൻെറ വ്യവസായ ചരിത്രം പരിശോധിച്ചാൽ ഇത്തരത്തിൽ പൂട്ടപ്പെട്ട നിരവധി വ്യവസായ സ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുത്ത ചരിത്രം ഉണ്ടെന്നിരിക്കെ സർക്കാർ കാട്ടുന്ന മൗനം പ്രതിഷേധാർഹമാണെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. വാർത്തസമ്മേളത്തിൽ എക്സൽ ഗ്ലാസസ് എംപ്ലോയീസ് യൂനിയൻ (എ.ഐ.ടി.യു.സി ) സെക്രട്ടറി ആർ. അനിൽകുമാർ, ജില്ല അസി. സെക്രട്ടറി ഡി.പി. മധു, സമര സംഘടക സമിതി ചെയർമാൻ പി.യു. അബ്ദുൽ കലാം, കൺവീനർ ആർ. ശശിയപ്പൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story