Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജലസ്രോതസ്സുകൾ...

ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടണം -മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
ജലസ്രോതസ്സുകൾ സംരക്ഷിക്കപ്പെടണം -മന്ത്രി സജി ചെറിയാൻ
cancel
മാന്നാർ: ഭാവിതലമുറക്കായി ജലസ്രോതസ്സുകൾ സംരക്ഷിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് മന്ത്രി സജി ചെറിയാൻ. മാന്നാർ ഇരമത്തൂർ മുസ്‌ലിം പള്ളിയുടെ കുളം നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു മന്ത്രി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിലെ 13 ലക്ഷം രൂപയാണ് കുളം നവീകരിക്കാൻ വിനിയോഗിക്കുന്നത്. ജമാഅത്ത് കമ്മിറ്റി പ്രസിഡൻറ്​ ഷമീം അലി അധ്യക്ഷത വഹിച്ചു. ഇരമത്തൂർ ജുമാമസ്ജിദ് ചീഫ് ഇമാം മുഹമ്മദ് ഷബീർ മഹ്‌ളരി അൽഹുദവി മുഖ്യസന്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത്​ അംഗം അനിൽ എസ്. അമ്പിളി, ഗ്രാമപഞ്ചായത്ത്​ അംഗം കെ.സി. പുഷ്പലത, എ.ആർ. സ്മാരക സമിതി ചെയർമാൻ പ്രഫ. പി.ഡി. ശശിധരൻ, പ്രമോദ് കണ്ണാടിശ്ശേരിൽ, കെ.എം. അശോകൻ, മുഹമ്മദ് അജിത്, കെ. ബാലസുന്ദര പണിക്കർ, എം.ഇ. അബ്​ദുൽ റഷീദ്, ഷിജാർ നസീർ, അബ്​ദുൽസമദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story