Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജില്ല പഞ്ചായത്ത്​...

ജില്ല പഞ്ചായത്ത്​ ഉപ​െതരഞ്ഞെടുപ്പ്​: പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്

text_fields
bookmark_border
ജില്ല പഞ്ചായത്ത്​ ഉപ​െതരഞ്ഞെടുപ്പ്​: പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്
cancel
അരൂർ: ജില്ല പഞ്ചായത്ത് അരൂർ ഡിവിഷനിലെ തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. വെള്ളക്കെട്ടും റോഡുകളുടെ തകർച്ചയുമാണ് വോട്ടർമാരുടെ പ്രധാന പരാതി. വോട്ടർമാരെ കൂട്ടമായി കിട്ടുന്ന തൊഴിൽ ശാലകളിലും തൊഴിലുറപ്പിടങ്ങളിലും സംസ്ഥാന സർക്കാറി​ൻെറ വികസന പ്രവർത്തനങ്ങളും അരൂരിൽ കഴിഞ്ഞ അഞ്ചുവർഷം നടത്തിയ വികസന പ്രവൃത്തികളും വിശദീകരിക്കാറുണ്ടെങ്കിലും ഒറ്റക്ക്​ കാണുന്ന വോട്ടർമാരോട് വോട്ട് ചോദിക്കുമ്പോൾ പ്രധാന പരാതി വെള്ളക്കെട്ടി​ൻെറ പ്രശ്നമാണെന്നാണ് എൽ.ഡി.എഫ് സ്ഥാനാർഥി അനന്തു രമേശ് പറയുന്നു. അരൂർ അമ്മനേഴം പരിസരത്ത് റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്​. വിലക്കയറ്റം, ഗ്യാസ് പെട്രോൾ ഉൽപന്നങ്ങളുടെ വില വർധനവും ജീവിതദുരിതങ്ങളും വോട്ടർമാർ വിവരിക്കാറുണ്ടെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഉമേശൻ പറഞ്ഞു. 2010 ൽ ജില്ല പഞ്ചായത്ത് മെംബറായിരിക്കെ 20 കോടിയുടെ വികസനപ്രവർത്തനങ്ങൾ അരൂരിൽ നടത്തിയിട്ടുണ്ട്. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ അടുത്തദിവസങ്ങളിൽ ഡിവിഷനിൽ പ്രചാരണം കൊഴുപ്പിക്കുമെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു. കേന്ദ്ര സർക്കാർ ആനുകൂല്യങ്ങൾ ജനങ്ങൾക്ക് വാങ്ങിക്കൊടുക്കാൻ സംസ്ഥാന സർക്കാറിനും ജില്ല പഞ്ചായത്ത് അധികാരികൾക്കും താൽപര്യമില്ലെന്ന്​ എൻ.ഡി.എ സ്ഥാനാർഥി മണിലാൽ പറഞ്ഞു. ഒറ്റ മഴയിൽ തന്നെ വെള്ളക്കെട്ടിലാകുന്ന പ്രദേശങ്ങൾ പ്രചാരണത്തിന് പോലും വലിയ തടസ്സമാണ് ഉണ്ടാക്കുന്നതെന്നും മണിലാൽ ചൂണ്ടിക്കാട്ടി. പ്രചാരണത്തി​ൻെറ രണ്ടാം റൗണ്ട് അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ തികഞ്ഞ ആത്‌മവിശ്വാസത്തിലാണ് ഇടത​ുവലതു മുന്നണികൾ. എല്ലാം മുന്നണികളുടെയും ബൂത്ത് കൺവെൻഷനുകളിലാണ്​ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്​. ചിത്രം എൽ.ഡി.എഫ് സ്ഥാനാർഥി അനന്തു രമേശൻ പ്രചാരണത്തിൽ യു.ഡി.എഫ് സ്ഥാനാർഥി ഉമേശൻ പ്രചാരണത്തിൽ എൻ.ഡി.എ സ്ഥാനാർഥി മണിലാൽ പ്രചാരണത്തിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story