Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightതുടർച്ചയായ...

തുടർച്ചയായ മത്സ്യകൃഷിക്കെതിരെ ധർണ

text_fields
bookmark_border
തുടർച്ചയായ മത്സ്യകൃഷിക്കെതിരെ ധർണ
cancel
അരൂർ: സർക്കാർ നയമായ 'ഒരു നെല്ല് ഒരു മീൻ' അട്ടിമറിച്ച് എഴുപുന്ന, കോടംതുരുത്ത് പ്രദേശത്തെ പൊക്കാളി കൃഷിയിടങ്ങളിൽ മത്സ്യകൃഷി ചെയ്യുന്നതിനെതിരെ പ്രദേശവാസികൾ പഞ്ചായത്തിൽ മുന്നിൽ ധർണ നടത്തി. പൊക്കാളി കൃഷിക്ക് നിലമൊരുക്കാൻ കർഷകർ തയാറാകണമെന്ന് ആവശ്യപ്പെട്ട് കലക്ടർ ഉത്തരവ് നൽകിയിരുന്നു. ഉത്തരവ് മാനിക്കാത്ത കർഷകരെ മത്സ്യവാറ്റിന് അനുവദിക്കരുതെന്ന് ഫിഷറീസ്​ വകുപ്പ്​ നിർദേശവും നൽകി. എന്നാൽ, സർവിസിൽനിന്ന് അനുമതി ലഭിക്കാതെ തന്നെ കർഷകർ മത്സ്യവാറ്റിന് ഒരുങ്ങുന്ന സന്ദർഭത്തിലാണ് കലക്ടറുടെ ഉത്തരവ് പാലിക്കാൻ തയാറാകണമെന്ന് പൊക്കാളി കൃഷിക്കുവേണ്ടി പ്രദേശവാസികൾ പ്രതിഷേധിച്ചത്. പ്രതിരോധ സമിതി പ്രവർത്തകൻ അഡ്വ. ഒ.ബി. രാജഗോപാൽ ധർണ ഉദ്ഘാടനം ചെയ്തു. മുഴുവൻ സമയവും ഉപ്പുവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കൃഷിയിടങ്ങൾക്ക് അരികിലുള്ള വീടുകൾ ഉപ്പുകയറി ദ്രവിച്ച് നശിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊക്കാളി കൃഷി നടത്താതെ, മത്സ്യകൃഷിക്ക് ഒരുങ്ങിയാൽ, പാടത്തിറങ്ങി സമരം ചെയ്യുമെന്ന് തൊഴിലാളികൾ മുന്നറിയിപ്പ്​ നൽകി. photo : തുടർച്ചയായ മത്സ്യകൃഷി അവസാനിപ്പിച്ച് പൊക്കാളി കൃഷി ചെയ്യണമെന്ന്​ ആവശ്യപ്പെട്ട് എഴുപുന്ന നിവാസികൾ നടത്തിയ സമരം ധർണ അഡ്വ. രാജഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story