Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസി.പി.എം പ്രതിനിധിയുടെ...

സി.പി.എം പ്രതിനിധിയുടെ തിരോധാനം: എതിർകക്ഷികൾക്ക്​ ഹൈകോടതി നോട്ടീസ്​

text_fields
bookmark_border
കൊച്ചി: സി.പി.എം ബ്രാഞ്ച് സമ്മേളനത്തിൻെറ തലേ ദിവസം ആലപ്പുഴ തോട്ടപ്പള്ളിയില്‍നിന്ന് സമ്മേളന പ്രതിനിധിയായ മത്സ്യത്തൊഴിലാളിയെ കാണാതായത്​ സംബന്ധിച്ച ഹേബിയസ്​ കോർപസ്​ ഹരജിയിൽ എതിർകക്ഷികൾക്ക്​ നോട്ടീസ്​. സെപ്​റ്റംബർ 29ന് കാണാതായ സജീവനെ കണ്ടെത്താനായില്ലെന്നും ഒരുവിവരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ സജിത നല്‍കിയ ഹേബിയസ്കോർപസ് ഹരജിയിലാണ് നോട്ടീസ്​​. സി.പി.എമ്മിനെയും കേസിൽ കക്ഷിയാക്കാൻ കോടതി നേരത്തേ നിർദേശിച്ചിരുന്നു. ഹരജി വീണ്ടും ബുധനാഴ്​ച പരിഗണിക്കാൻ ജസ്​റ്റിസ് കെ. വിനോദ് ചന്ദ്രൻ, ജസ്​റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് മാറ്റി. കാണാതായതിൻെറ അന്ന് വൈകീട്ട്​ അമ്പലപ്പുഴ പൊലീസിലും ഒക്ടോബർ ആറിന് ആലപ്പുഴ എസ്.പിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ്​ ഹരജിയിൽ പറയുന്നത്​. സെപ്​റ്റംബർ 30ന് പൂത്തോപ്പ് ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ വിമതപക്ഷത്തുള്ള സജീവനെ തട്ടിക്കൊണ്ടുപോയതാണെന്ന് ആശങ്കയുണ്ടെന്നും സജീവനെ കാണാതായതോടെ ബ്രാഞ്ച് സമ്മേളനം മാറ്റി​െവച്ചെന്നും ഹരജിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story