Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 5:30 AM IST Updated On
date_range 30 Nov 2021 5:30 AM ISTകൗൺസിലർക്കെതിരെ കേസ്: യു.ഡി.എഫ് ധർണ നടത്തി
text_fieldsbookmark_border
കായംകുളം: നഗരസഭയിൽ അഴിമതിക്കെതിരെ ശബ്ദമുയർത്തിയ യു.ഡി.എഫ് കൗൺസിലർമാരെ കേസിൽ കുടുക്കിയതിൽ യു.ഡി.എഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. കൗൺസിലർ നവാസ് മുണ്ടകത്തിനെതിരെ എടുത്ത കള്ളക്കേസ് പിൻവലിക്കണമെന്നായിരുന്നു ആവശ്യം. കോൺഗ്രസ് നോർത്ത് ബ്ലോക്ക് പ്രസിഡൻറ് എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സി.എസ്. ബാഷ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ കെ. പുഷ്പദാസ്, എ.പി. ഷാജഹാൻ, ബിദു രാഘവൻ, പി.സി. റോയി, ബിജു നസറുല്ല, ആർ. സുമിത്രൻ, നസീമ ഷംസുദ്ദീൻ, അംബിക, ലേഖ സോമരാജൻ, ഷീജ റഷീദ്, ഷൈനി ഷിബു, മണ്ഡലം പ്രസിഡൻറുമാരായ രാജേന്ദ്രക്കുറുപ്പ്, ഷൈജു മുക്കിൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രം: യു.ഡി.എഫ് കായംകുളം നഗരസഭയിൽ നടത്തിയ ധർണ കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എ.ജെ. ഷാജഹാൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
