Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദേശീയപാതയിൽ അടിപ്പാതകൾ...

ദേശീയപാതയിൽ അടിപ്പാതകൾ വേണമെന്ന് ആവശ്യം

text_fields
bookmark_border
കായംകുളം: ദേശീയപാത വികസനത്തിൽ ടൗണിനെ രണ്ടായി വേർതിരിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ്. തിരക്കേറിയ ഒ.എൻ.കെ ജങ്​ഷൻ, കൊറ്റുകുളങ്ങര, കെ.എസ്.ആർ.ടി.സി ജങ്​ഷൻ, കമലാലയം, ടെക്‌സ്‌മോ ജങ്​ഷൻ, കല്ലുംമൂട് എന്നിവിടങ്ങളിൽ അടിപ്പാത അനിവാര്യമാണ്. വിഷയത്തിൽ വ്യക്തത വരുത്താൻ എം.എൽ.എക്കോ, നഗരസഭക്കോ കഴിയുന്നില്ല. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവർക്ക് പരാതി നൽകും. പ്രസിഡൻറ്​ സിനിൽ സബാദ്​ അധ്യക്ഷത വഹിച്ചു. പി. സോമരാജൻ, എം.എം. ഷരീഫ്, വി.കെ. മധു, അബു ജനത, എ.എച്ച്.എം. ഹുസൈൻ, വിഠള ദാസ്, ഇ.എസ്.കെ. പൂക്കുഞ്ഞ്, സെക്രട്ടറിമാരായ സജു മറിയം, ജോർജ് മാത്യു തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story