Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Nov 2021 5:29 AM IST Updated On
date_range 30 Nov 2021 5:29 AM ISTഒമിക്രോണ്‍: ജാഗ്രതനിർദേശം; കൺട്രോൾ റൂം തുറന്നു
text_fieldsbookmark_border
ആലപ്പുഴ: കോവിഡിൻെറ പുതിയ വകഭേദമായ ഒമിക്രോൺ വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത സംവിധാനം ശക്തമാക്കാന്‍ ജില്ല കലക്ടര്‍ എ. അലക്സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഒമിക്രോണുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും വിദേശത്തുനിന്ന് എത്തുന്നവരുടെ നിരീക്ഷണം ഉറപ്പാക്കാനും ജില്ല മെഡിക്കൽ ഓഫിസിൽ കൺട്രോൾ റൂം തുറന്നു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും രോഗപ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവർ വിമാനത്താവളങ്ങളില്‍ നടത്തുന്ന ആര്‍.ടി.പി.സി.ആര്‍ പരിശോധന ഫലം നെഗറ്റിവ് ആണെങ്കിലും ഏഴു ദിവസത്തെ ക്വാറൻറീൻ കര്‍ശനമായി പാലിക്കണം. വീട്ടിലുള്ള മറ്റ് അംഗങ്ങളുമായി സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. എട്ടാമത്തെ ദിവസം വീണ്ടും പരിശോധനക്ക് വിധേയമായി നെഗറ്റിവ് ആണെങ്കില്‍ ഏഴു ദിവസം കൂടി സ്വയം നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണ കാലയളവില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ പ്രകടമായാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിച്ച് നിർദേശാനുസരണം പരിശോധനക്ക് വിധേയമാകണം. വാക്സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം എടുക്കണം. മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കാനും സാമൂഹിക അകലം പാലിക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ജമുനാ വര്‍ഗീസ് അറിയിച്ചു. ജില്ല മെഡിക്കല്‍ ഓഫിസില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമിലേക്ക് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ വിളിക്കാം. ഫോണ്‍: 7593830447. യോഗത്തിൽ ജില്ല വികസന കമീഷണർ കെ.എസ്. അഞ്ജു, ഡോ. ദീപ്തി, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story