Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകനത്ത മഴയിൽ വീട്​...

കനത്ത മഴയിൽ വീട്​ തകർന്നു

text_fields
bookmark_border
കനത്ത മഴയിൽ വീട്​ തകർന്നു
cancel
ചെന്നിത്തല: കനത്ത മഴയിൽ ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ കാവുംപുറത്ത് വടക്കേതിൽ മണിക്കുട്ടനും ഏഴംഗകുടുംബവും താമസിക്കുന്ന വീട്​ തകർന്നു. തിങ്കളാഴ്​ച പുലർച്ച 5.30ഓടെയാണ്​ ഇടിഞ്ഞത്. ശബ്‌ദം കേട്ടുണർന്ന മണിക്കുട്ടനും സഹോദരനും മുറിക്കുള്ളിൽ കിടന്ന് ഉറങ്ങുകയായിരുന്ന പിതാവ് ചെല്ലപ്പനെയും മാതാവ് സരസമ്മയെയും പുറത്തെടുത്തു. സരസമ്മയെ സാരമായ പരിക്കുകളോടെ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബിന്ദു പ്രദീപ് അടിയന്തര സഹായം അനുവദിക്കണമെന്ന് റവന്യൂ അധികാരികരോട്​ ആവശ്യപ്പെട്ടു. ജനപ്രതിനിധികളായ പ്രസന്ന, ജി. ജയദേവ്, ഗോപൻ ചെന്നിത്തല, പ്രവീൺ കാരാഴ്മ എന്നിവരും പ്രസിഡൻറിനൊപ്പം സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story