Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകഞ്ഞിക്കുഴി ബ്ലോക്ക്...

കഞ്ഞിക്കുഴി ബ്ലോക്ക് ഒരു ലക്ഷം ഫലവൃക്ഷത്തൈ നടും

text_fields
bookmark_border
ആലപ്പുഴ: വനം വകുപ്പ്​ നേതൃത്വത്തില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതിയുമായി സഹകരിച്ച് കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം ഫലവൃക്ഷത്തൈ ഉല്‍പാദിപ്പിക്കും. അഞ്ച് ഗ്രാമപഞ്ചായത്തിലായി നടപ്പാക്കുന്ന പദ്ധതിയിലൂടെ കൂടുതല്‍ തൊഴിലുറപ്പ് ദിനങ്ങള്‍ സൃഷ്​ടിക്കാനാകും. എല്ലാ പഞ്ചായത്തിലും നഴ്‌സറികളും ആരംഭിക്കും. ഫലവൃക്ഷ വിത്തും സാങ്കേതിക സഹായവും വനം വകുപ്പ് നല്‍കും. പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലാണ് നഴ്​സറികള്‍ പ്രവര്‍ത്തിക്കുക. നിലവില്‍ ഓരോ പഞ്ചായത്തും രണ്ടുവീതം സ്ഥലങ്ങള്‍ കണ്ടെത്തി. വിത്ത്​ പാകുന്നത്​ മുതല്‍ മൂന്നുവര്‍ഷത്തെ പരിചരണമാണ് പദ്ധതിയിലൂടെ ഉറപ്പാക്കുന്നത്. തൈകള്‍ വീടുകളിലും സ്‌കൂളുകളിലും പൊതുസ്ഥാപനങ്ങളിലും സന്നദ്ധ സംഘടനകള്‍ക്കും ആവശ്യാനുസരണം നല്‍കും. ആലോചന യോഗത്തില്‍ പ്രസിഡൻറ്​ വി.ജി. മോഹനന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സുദര്‍ശന ഭായി, കെ. മഞ്ജുള, ജയിംസ് ചിങ്കുതറ, സിനിമോള്‍ സാംസണ്‍, ഗീത കാര്‍ത്തികേയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എയ്​ഡ്​സ്​ ദിനാചരണം നാളെ ആലപ്പുഴ: ലോക എയ്​ഡ്​സ് ദിനാചരണത്തി‍ൻെറ ജില്ലതല ഉദ്ഘാടനം ബുധനാഴ്​ച രാവിലെ 10ന് അമ്പലപ്പുഴ ഗവ. കോളജിൽ എച്ച്. സലാം എം.എല്‍.എ നിർവഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. രാജേശ്വരി അധ്യക്ഷത വഹിക്കും. കലക്​ടര്‍ എ. അലക്‌സാണ്ടര്‍ മുഖ്യാതിഥിയാകും. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുന വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഷീബ രാകേഷ് റെഡ് റിബണ്‍ അണിയിക്കും. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. കവിത പ്രതിജ്ഞക്ക്​ നേതൃത്വം നല്‍കും. എച്ച്.ഐ.വി/എയ്​ഡ്​സ്​ രോഗവും പ്രതിരോധവും എന്ന വിഷയത്തില്‍ ഡോ. ജെ. ജിന്‍സി ക്ലാസെടുക്കും. കൊയ്ത്തുത്സവം ഇന്ന് ആലപ്പുഴ: വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തിലെ കൊയ്ത്തുത്സവവും ഗ്രാമം പൊക്കാളി അരി വിപണനോദ്ഘാടനവും ചൊവ്വാഴ്​ച രാവിലെ 7.30ന് വെട്ടയ്ക്കല്‍ ബി ബ്ലോക്ക് പാടശേഖരത്തില്‍ മന്ത്രി പി. പ്രസാദ് നിര്‍വഹിക്കും. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ ഗീത ഷാജി, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സുജിത ദിലീപ് തുടങ്ങിയവര്‍ പങ്കെടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story