Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവിശപ്പുരഹിത...

വിശപ്പുരഹിത മാരാരിക്കുളത്തിന് ആശംസകളുമായി മന്ത്രി ഡോ. ബിന്ദു

text_fields
bookmark_border
വിശപ്പുരഹിത മാരാരിക്കുളത്തിന് ആശംസകളുമായി മന്ത്രി ഡോ. ബിന്ദു
cancel
-വിതരണം ചെയ്യാനുള്ള ഭക്ഷണം പൊതിയാനും ഒപ്പംകൂടി മണ്ണഞ്ചേരി: നാലുവർഷം പൂർത്തിയാക്കുന്ന വിശപ്പുരഹിത മാരാരിക്കുളം പദ്ധതിക്ക്​ ആശംസകളേകാൻ സാമൂഹിക നീതി മന്ത്രി ഡോ. ബിന്ദു കണ്ണർകാട് ജനകീയ അടുക്കളയിലെത്തി. ആരും പട്ടിണി കിടക്കരുതെന്നാണ് സർക്കാറി​ൻെറ കാഴ്ചപ്പാടെന്നും അതിനനുസൃതമായ പദ്ധതികളാണ് സർക്കാർ ചെയ്തുവരുന്നതെന്നും അതുകൊണ്ടാണ് ഭരണത്തുടർച്ച ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. നാല് പഞ്ചായത്തിലെ 80 വാർഡുകളിലായി 400 പേർക്കാണ് ദിനംപ്രതി രണ്ട് നേരത്തേക്കുള്ള ഭക്ഷണമെത്തിക്കുന്നത്. 120ന് മേൽ സന്നദ്ധ പ്രവർത്തകരാണ് എല്ലാ ദിവസവും ഇതിനായി രംഗത്തുള്ളത്. സ്പോൺസർഷിപ്പിലൂടെയും കാറ്ററിങ്ങിലൂടെയും ലഭിക്കുന്ന വരുമാനമാണ് വിശപ്പുരഹിത മാരാരിക്കുളം പദ്ധതിയുടെ അടിത്തറ. കോവിഡ് പ്രതിസന്ധി മൂലം വിഭവ സമാഹരണം നിർത്തിവെച്ചിരുന്നു. വിഭവ സമാഹരണം പുനരാരംഭിക്കുന്നതി​ൻെറ ഉദ്ഘാടനം മന്ത്രി ഡോ. ബിന്ദു നിർവഹിച്ചു. അരി, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവയാണ് മന്ത്രി ഏറ്റുവാങ്ങിയത്. ട്രസ്​റ്റി​ൻെറ വാർഡ് കമ്മിറ്റികളാണ് വിഭവശേഖരണം നടത്തിയത്. പ്രവർത്തകരോടൊപ്പം വിതരണം ചെയ്യാനുള്ള ഭക്ഷണം പൊതിഞ്ഞ് തയാറാക്കിയതിനുശേഷമാണ് മന്ത്രി മടങ്ങിയത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ കെ.ഡി. മഹീന്ദ്രൻ, ജില്ല പഞ്ചായത്ത് അംഗം അഡ്വ. ആർ. റിയാസ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ പി.എ. ജുമൈലത്ത്, സി.പി.എം മാരാരിക്കുളം ഏരിയ ആക്ടിങ്​ സെക്രട്ടറി അഡ്വ. കെ.ആർ. ഭഗീരഥൻ, ജീവതാളം ഏരിയ പാലിയേറ്റിവ് നേതാക്കളായ എൻ.പി. സ്നേഹജൻ, എ.എം. ഹനീഫ്, സി.കെ. രതികുമാർ, വി.കെ. ഉല്ലാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സൂയമോൾ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ഹരിദാസ്, ധനലക്ഷ്മി, വി.എസ്. ഗീതാകുമാരി, പി. കൃഷ്ണപിള്ള സ്മാരക ട്രസ്​റ്റ്​ ചെയർമാൻ കെ.വി. രതീഷ്, ജനറൽ കൺവീനർ പി. വിനീതൻ, ട്രഷറർ നൗഷാദ് പുതുവീട്, വാർഡ് ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പടം: സാമൂഹിക നീതി മന്ത്രി ഡോ. ബിന്ദു കണ്ണർകാട് ജനകീയ അടുക്കളയിൽ പ്രവർത്തകർക്കൊപ്പം വിതരണം ചെയ്യാനുള്ള ഭക്ഷണം പൊതിയുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story