Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:32 AM IST Updated On
date_range 29 Nov 2021 5:32 AM ISTജനജാഗരൺ അഭയാൻ പദയാത്ര
text_fieldsbookmark_border
ചാരുംമൂട്: രമേശ് ചെന്നിത്തല എം.എൽ.എ നയിക്കുന്ന യിൽ നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പരിധിയിൽനിന്ന് 500 പേരെ പങ്കെടുപ്പിക്കും. കഴിഞ്ഞ ദിവസം ചേർന്ന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. രൂക്ഷമായ വിലക്കയറ്റത്തിനും പണപ്പെരുപ്പത്തിനും എതിരെ പാർലമൻെറ് ശീതകാല സമ്മേളന കാലത്ത് രാജ്യവ്യാപകമായി ഇന്ത്യൻ നാഷനൽ കോൺഗ്രസ് സംഘടിപ്പിച്ച സമര പരിപാടിയുടെ ഭാഗമായാണ് നവംബർ 30, ഡിസംബർ 1 തീയതികളിൽ പൊന്നാം വെളിയിൽനിന്ന് കുത്തിയതോട് വരെ പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. യോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം കോശി. എം .കോശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ജി. ഹരി പ്രകാശ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story