Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightലൈഫ് പദ്ധതിയുടെ മറവിൽ...

ലൈഫ് പദ്ധതിയുടെ മറവിൽ ഭൂരഹിതരുടെ പ്രശ്നം അവഗണിക്കുന്നു -വെൽഫെയർ പാർട്ടി

text_fields
bookmark_border
ആലപ്പുഴ: ഇടതു സർക്കാർ ഒരു ഭാഗത്ത് ലൈഫ് പദ്ധതി കൊട്ടിഗ്​ഘോഷിക്കുകയും മറുഭാഗത്ത് ലക്ഷക്കണക്കിന് ഭൂരഹിതരുടെ പ്രശ്നം കണ്ടില്ലെന്ന് നടിക്കുകയുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സമിതി അംഗം ജ്യോതിവാസ് പറവൂർ ആരോപിച്ചു. ജില്ല ഭൂസമര സമിതി യോഗം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് ഏക്കർ ഭൂമി വൻകിട കുത്തകകൾ വ്യാജ ആധാരങ്ങൾ ചമച്ച് കൈവശം വെച്ചുകൊണ്ടിരിക്കുമ്പോൾ, അവർക്കെതിരിലെ കേസുകൾ കോടതികളിൽ ബോധപൂർവം തോറ്റുകൊടുക്കുകയാണ്​. കേരളത്തിൽ നടക്കുന്ന ഭൂസമരങ്ങൾ ഏകോപിച്ച്​ ശക്തമാക്കാൻ വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡൻറ്​ വി.എ. അബൂബക്കർ അധ്യക്ഷത വഹിച്ചു. ഹസനുൽ ബന്ന, നാസർ ആറാട്ടുപുഴ, എം.എച്ച്. ഉവൈസ്, ശ്രീകല ഗോപി, സബീർ ഖാൻ, സുനീറ മജീദ്, ബീന നാസർ, സരസ്വതി, യാസർ തുണ്ടിൽ തുടങ്ങിയവർ സംസാരിച്ചു. ചിത്രം : ഭൂസമര സമിതി യോഗം ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്യുന്നു pic :aplwelfareparty
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story