Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:28 AM IST Updated On
date_range 29 Nov 2021 5:28 AM ISTമജ്ലിസുന്നൂർ വാർഷികം നടന്നു
text_fieldsbookmark_border
ആലപ്പുഴ: എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് ഇർഷാദ് ക്ലസ്റ്ററിൻെറ മജ്ലിസുന്നൂർ ഏഴാം വാർഷികം വലിയമരം ഇർഷാദ് മഹൽ ഓഡിറ്റോറിയത്തിൽ സമസ്ത ജില്ല ജനറൽ സെക്രട്ടറി എം.എ. അബ്ദുർറഹ്മാൻ അൽഖാസിമി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം. ബാബു വലിയമരം അധ്യക്ഷത വഹിച്ചു. മഹൽ ഖതീബ് അബ്ദുൽഅസീസ് അൽഖാസിമി, നജ്മുദ്ദീൻ പൂക്കോയ തങ്ങൾ യമാനി എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി. എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി ഫൈസൽ ശംസുദ്ദീൻ, ജംഇയ്യതുൽ മുഅല്ലിമീൻ ജില്ല പ്രസിഡൻറ് പി.എ. ശിഹാബുദ്ദീൻ മുസ്‌ലിയാർ, സിറാജുദ്ദീൻ അൽഖാസിമി എന്നിവർ സംസാരിച്ചു. എൻ.പി.എ. നാസർ മുസ്‌ലിയാരെ മുനിസിപ്പൽ കൗൺസിലർ നസീർ പുന്നക്കൽ ആദരിച്ചു. ബി. നസ്റുദ്ദീൻ സ്വാഗതവും ശിഹാസ് പരീത് നന്ദിയും പറഞ്ഞു. പടം - മജ്ലിസുന്നൂർ ഏഴാം വാർഷികം സമസ്ത ജില്ല ജനറൽ സെക്രട്ടറി എം.എ. അബ്ദുർറഹ്മാൻ അൽഖാസിമി ഉദ്ഘാടനം ചെയ്യുന്നു pic name :aplmajlisunnur
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story