Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:28 AM IST Updated On
date_range 29 Nov 2021 5:28 AM ISTഒരു വീട്ടിൽ മൂന്നുമരണം: ഞെട്ടലിൽ പ്രദേശവാസികൾ
text_fieldsbookmark_border
മക്കളുടെ മദ്യപാനത്തെച്ചൊല്ലി വഴക്കുണ്ടായതായി പറയപ്പെടുന്നു മാരാരിക്കുളം: അമ്മയും അവിവാഹിതരായ രണ്ട് മക്കളും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൻെറ ഞെട്ടലിലാണ് പ്രദേശവാസികൾ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡ് കോർത്തുശ്ശേരി കുന്നേൽ വീട്ടിൽ ആനി രഞ്ജിത്ത് (55) മക്കളായ ലെനിൻ ജോസഫ് (അനിൽ -33), സുനിൽ ജോസഫ് (31) എന്നിവരുടെ മരണമാണ് നാട്ടുകാരെ ഞെട്ടിച്ചത്. തലേന്ന് രാത്രിവരെ കണ്ട പരിസരവാസികൾക്ക് ആദ്യമിത് വിശ്വസിക്കാനായില്ല. സംഭവമറിഞ്ഞ് വൻജനക്കൂട്ടം ഇവിടേക്കെത്തി. നാല് വർഷം മുമ്പാണ് പിതാവ് രഞ്ജിത്ത് മരിച്ചത്. രഞ്ജിത്തിൻെറ മരണശേഷവും ആനിയും മക്കളും സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. എന്നാൽ, ദുരന്തം മദ്യത്തിൻെറ രൂപത്തിൽ എത്തിയെന്ന സംശയമാണ് നാട്ടുകാർക്ക്. മക്കളുടെ മദ്യപാനത്തെച്ചൊല്ലി വഴക്കുണ്ടായിരുന്നതായി പറയപ്പെടുന്നു. സ്ഥിരമായി പണിക്കുപോകുന്ന ലെനിനും സുനിലും മദ്യപിക്കാത്തപ്പോൾ നല്ല സ്നേഹത്തിലാണ് പെരുമാറിയിരുന്നത്. എന്നാൽ, മദ്യം അകത്തു ചെന്നാൽ പരസ്പരം ആയുധങ്ങൾ എടുക്കുന്ന രീതിയാകും. രണ്ടാഴ്ച മുമ്പും സംഭവ ദിവസം രാത്രിയും സഹോദരങ്ങൾ തമ്മിൽ വഴക്കുണ്ടായതായി മണ്ണഞ്ചേരി പൊലീസ് പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതോടെ പൊലീസ് ഇവരുടെ വീട്ടിൽ എത്തിയിരുന്നു. മക്കളുടെ സ്വഭാവത്തിലെ മാറ്റങ്ങൾ മാതാവായ ആനിയിൽ വിഷാദമുണ്ടാക്കിയിരുന്നു. ഇക്കാര്യം അടുപ്പക്കാരോട് ആനി പലതവണ പറഞ്ഞിട്ടുണ്ട്. മനസ്സ് വേദനിച്ച മാതാവ് മക്കൾക്ക് വിഷം നൽകിയശേഷം തൂങ്ങി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. APL mararikulam death അമ്മയെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവമറിഞ്ഞ് തടിച്ചുകൂടിയ ജനം APL police മാരാരിക്കുളം തെക്ക് പഞ്ചായത്ത് കോർത്തുശ്ശേരി കുന്നേൽ വീട്ടിൽ അമ്മയും മക്കളും മരിച്ചനിലയിൽ കണ്ടെത്തിയ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story