Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2021 5:28 AM IST Updated On
date_range 29 Nov 2021 5:28 AM ISTനന്ദിഗ്രാമിെൻറ പാഠം ഉൾക്കൊണ്ട് കെ റെയിൽ ഉപേക്ഷിക്കണം -വി.എം. സുധീരൻ
text_fieldsbookmark_border
നന്ദിഗ്രാമിൻെറ പാഠം ഉൾക്കൊണ്ട് കെ റെയിൽ ഉപേക്ഷിക്കണം -വി.എം. സുധീരൻ ചെങ്ങന്നൂർ: ജനങ്ങൾക്ക് പ്രയോജനമില്ലാത്തതും കേരളത്തെ കടക്കെണിയിലാക്കുന്നതുമായ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. കെ റെയിൽ വിരുദ്ധ ജനകീയ സമിതി മുളക്കുഴ പഞ്ചായത്ത് തലത്തിൽ പിരളശ്ശേരി ജങ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്ദിഗ്രാമിലെ കർഷകരെ കുടിയിറക്കി ബഹുരാഷ്ട്ര കുത്തകൾക്ക് ഭൂമി നൽകാൻ നടത്തിയ ശ്രമം ഇടതുപക്ഷത്തെ എവിടെയെത്തിച്ചുവെന്ന പാഠം കേരളസർക്കാർ മറക്കരുത്. പിരളശ്ശേരി യൂനിറ്റ് പ്രസിഡൻറ് ഫീലിപ് വർഗീസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ മുഖ്യപ്രസംഗം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് അഡ്വ. ജോർജ് തോമസ്, ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് കാരക്കാട് , കേരള കോൺഗ്രസ് ജോസഫ് സംസ്ഥാന ജനറൽ സെക്രട്ടറി ജൂണി കുതിരവട്ടം, കെ.പി.സി.സി സെക്രട്ടറി എബി കുര്യാക്കോസ്, സൗഭാഗ്യകുമാരി, ആലാ രവി, സന്തോഷ് പടനിലം, എൻ.ആർ. ശ്രീധരൻ പിള്ള, മധു ചെങ്ങന്നൂർ, തോമസ് ഏബ്രഹാം എന്നിവർസംസാരിച്ചു. സംഗമത്തിന് മുന്നോടിയായി പ്രതിഷേധ പദയാത്രക്ക് പഞ്ചായത്ത് അംഗം എം.ബി. ബിന്ദു, സമരസമിതി നേതാക്കളായ ബിജു തോട്ടുക്കര, ജോർജ് വർഗീസ്, കെ.എം. വർഗീസ്, വി.എം. രാജൻ, സിന്ധു ജയിംസ് എന്നിവർ നേതൃത്വം നൽകി. ഫാ. തോമസ് ജോസഫ്, പി.എം സനീഷ് എന്നിവർ മേഖല പദയാത്രകൾ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
