Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:31 AM IST Updated On
date_range 27 Nov 2021 5:31 AM ISTനഗരസഭ വായന വസന്തത്തിന് ഹലീമയുടെ വീട്ടിൽ തുടക്കം
text_fieldsbookmark_border
ആര്യാട്: 'ഒരിക്കൽ ഗാന്ധിജി ഉത്തരേന്ത്യയിലെ ഒരു സ്കൂളിൽ ചെന്നു. മുട്ടുവരെ എത്തുന്ന മുണ്ട് മാത്രമായിരുന്നു വേഷം...' ആര്യാട് എച്ച്.എസ് എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനി ഹലീമ സന്തോഷത്തോടെ തൻെറ ഹോം ലൈബ്രറിയിൽനിന്ന് എടുത്ത 'നമ്മുടെ ബാപ്പുജി' പുസ്തകം വായിക്കാൻ തുടങ്ങി. സമഗ്രശിക്ഷ കേരളം നടപ്പാക്കിയ വായന വസന്തത്തിൻെറ ഭാഗമായി ആലപ്പുഴ മുനിസിപ്പൽ പ്രദേശത്തെ വീടുകൾ പ്രതിനിധാനംചെയ്ത് നടന്ന ഹോം ലൈബ്രറിയുടെ ഉദ്ഘാടനവേളയായിരുന്നു ഇത്. എൽ.പി ക്ലാസുകളിലെ കുട്ടികളിൽ വായനസംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഹോം ലൈബ്രറികൾ കുട്ടികളുടെ വീടുകളിൽ തുടങ്ങുന്നത്. ഓരോ കുട്ടിക്കും മൂന്ന് കഥാപുസ്തകങ്ങൾ വീതം സ്കൂളിൽനിന്ന് നൽകിയിട്ടുണ്ട്. രക്ഷിതാക്കളുെടയും മറ്റും സഹായത്തോടെ സംഘടിപ്പിക്കുന്ന പുസ്തകങ്ങൾകൂടി ചേർത്താണ് ഹോം ലൈബ്രറികൾ രൂപവത്കരിക്കുന്നത്. ഹോം ലൈബ്രറിയുടെ ഉദ്ഘാടനം ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ നിർവഹിച്ചു. ഹലീമയുടെ വീട്ടിൽ ചേർന്ന യോഗത്തിൽ പുന്നമട വാർഡ് കൗൺസിലർ ജി. ശ്രീലേഖ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം. ഷുക്കൂർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിൽ നന്ദിയും പറഞ്ഞു. അധ്യാപിക കലാരഞ്ജിനി സംസാരിച്ചു. APL VAYANA VASANTHAM വായന വസന്തം ഹോം ലൈബ്രറി ആര്യാട് ഗവ.എച്ച്.എസ് എൽ.പി സ്കൂളിലെ ഹലീമയുടെ വീട്ടിൽ ആലപ്പുഴ നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story