Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമൃതദേഹ...

മൃതദേഹ സംസ്കാരത്തെചൊല്ലി കട്ടച്ചിറയിൽ സംഘർഷം

text_fields
bookmark_border
മൃതദേഹ സംസ്കാരത്തെചൊല്ലി കട്ടച്ചിറയിൽ സംഘർഷം
cancel
കായംകുളം: യാക്കോബായ-ഓർത്തഡോക്സ് സഭതർക്കം നിലനിൽക്കുന്ന കട്ടച്ചിറ സൻെറ്​ മേരീസ് പള്ളിയിൽ മൃതദേഹ സംസ്കാരത്തെചൊല്ലി വീണ്ടും സംഘർഷം. യാക്കോബായ ഇടവകാംഗമായ കട്ടച്ചിറ കൊച്ചുതറയിൽ പരേതനായ മാത്യുവി​ൻെറ ഭാര്യ ചിന്നമ്മയുടെ സംസ്കാര ചടങ്ങാണ് തർക്കങ്ങൾക്കിടയാക്കിയത്. വെള്ളിയാഴ്ച ഉച്ചക്ക്​ 2.30ഓടെയായിരുന്നു സംഭവം. മൃതദേഹം സെമിത്തേരിയിൽ എത്തിച്ചപ്പോൾ വാഹന പാർക്കിങ്ങിനെചൊല്ലി ഓർത്തഡോക്സ് വിഭാഗം വൈദികരുടെ നേതൃത്വത്തിൽ തർക്കമുന്നയിച്ചതാണ് കാരണം. ഗായകസംഘത്തി​ൻെറ വാഹനം പാർക്കിങ് ഏരിയയിൽ പ്രവേശിപ്പിക്കുന്നതാണ് ഓർത്തഡോക്സ് വിഭാഗം എതിർത്തത്. ഇതോടെ മൃതദേഹം ഇറക്കാതെ യാക്കോബായക്കാർ പ്രതിഷേധവുമായി രംഗത്തുവന്നതോടെ വിഷയം വഷളായി. വള്ളികുന്നം പൊലീസ് സ്​റ്റേഷൻ ഹൗസ് ഓഫിസർ ഇഗ്​നേഷ്യസ്, കുറത്തികാട് സബ് ഇൻസ്പെക്ടർ സുനുമോൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ ​െപാലീസ് സംഘത്തി​ൻെറ ഇടപെടലിലാണ് സംഘർഷം ഒഴിവായത്. ഒരു മണിക്കൂറിനുശേഷം വാഹനം പള്ളി കോമ്പൗണ്ടിൽ പ്രവേശിപ്പിച്ചാണ് പ്രശ്നം പരിഹാരിച്ചത്. സഭതർക്കത്തെ തുടർന്ന് യാക്കോബായ വിഭാഗത്തി​ൻെറ കൈവശമിരുന്ന പള്ളി ഓർത്തഡോക്സ് വിഭാഗം കോടതി ഇടപെടലിലൂടെയാണ് സ്വന്തമാക്കിയത്. 125 കുടുംബങ്ങളുള്ള യാക്കോബായക്കാരുടെ മൃതദേഹ സംസ്കാരം സ്ഥിരം ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുകയാണ്. തർക്കപരിഹാരത്തി​ൻെറ ഭാഗമായി സെമിത്തേരി ഓർഡിനൻസ് ബിൽ സർക്കാർ പാസാക്കിയെങ്കിലും കട്ടച്ചിറയിൽ ഇത് ഭാഗികമായി മാത്രമെ അംഗീകരിച്ചിട്ടുള്ളൂവെന്നാണ് യാക്കോബായക്കാർ പറയുന്നത്. കഴിഞ്ഞ ഞായറാഴ്ച സെമിത്തേരിയിൽ കല്ലറ വൃത്തിയാക്കാനെത്തിയ വിശ്വാസിയെ തടഞ്ഞു​െവച്ചതും സംഘർഷത്തിന് കാരണമായിരുന്നു. സെമിത്തേരി ഓർഡിനൻസ് ബില്ലിനോടുള്ള വെല്ലുവിളിയാണിതെന്ന് യാക്കോബായ ഇടവക ട്രസ്​റ്റി അലക്സ് എം. ജോർജ് പറഞ്ഞു. ചിത്രം: APLKY3KATTACHIRA കട്ടച്ചിറ പള്ളിയിൽ മൃതദേഹ സംസ്കാരത്തി​ൻെറ ഭാഗമായി അരങ്ങേറിയ സംഘർഷാവസ്ഥ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story