Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമത്സ്യ ബിൽ:...

മത്സ്യ ബിൽ: വ്യവസായികളെ അനുനയിപ്പിക്കാൻ സി.പി.എം നീക്കം

text_fields
bookmark_border
ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക്​ വോട്ട്​ കുറക്കുമെന്ന്​ ആശങ്ക അരൂർ: സർക്കാർ പാസാക്കിയ മത്സ്യ ബിൽ വ്യവസായമേഖലക്ക്​ ദോഷകരമാണെന്ന വിമർശനം ഉയർന്നിരിക്കെ, ചെമ്മീൻ വ്യവസായികളുടെ പ്രതിഷേധം തണുപ്പിക്കാൻ സി.പി.എം അനുനയ നീക്കം. ജില്ല പഞ്ചായത്ത് അരൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പ് ഡിസംബർ ഏഴിന് നടക്കാനിരിക്കെ ബില്ലിനെതിരായ പ്രതിഷേധം വോട്ടുകുറക്കുമെന്ന്​ കണ്ടാണ്​ വ്യവസായികളെ തണുപ്പിക്കാൻ നീക്കമെന്നാണ്​ വിവരം. മത്സ്യ സംസ്​കരണത്തിനും കയറ്റുമതിക്കും പ്രസിദ്ധമാണ് അരൂർ മേഖല. കയറ്റുമതിയുടെ മികവിൽ മികവി​ൻെറ പട്ടണമായിപോലും കേന്ദ്രസർക്കാർ അംഗീകരിച്ച പ്രദേശവുമാണ്​. വ്യവസായത്തെ ഗുരുതരമായി ബാധിക്കുന്ന, 'കേരള മത്സ്യലേലവും വിപണനവും ഗുണപരിപാലനവും' പേരിൽ നിയമസഭ പാസാക്കിയ ബില്ല് അരൂർ മേഖലയിലെ മത്സ്യസംസ്​കരണ കയറ്റുമതി വ്യവസായികളിൽ ആശങ്ക പരത്തിയിരുന്നു. ഇക്കാര്യം സി.പി.എം നേതാക്കളുമായി പങ്കുവെച്ചതോടെയാണ്​ പാർട്ടി ഇടപെട്ട്​ അനുനയ നീക്കം നടത്തുന്നത്​. ജില്ല പഞ്ചായത്ത്​ ഡിവിഷൻ തെരഞ്ഞെടുപ്പിനുശേഷം സർക്കാറി​ൻെറ ശ്രദ്ധയിൽ വിഷയം കൊണ്ടുവരാമെന്നാണ്​ വാഗ്​ദാനം. അരൂർ ഡിവിഷനിൽപെടുന്ന അരൂർ മുതൽ തുറവൂർ വരെ പ്രദേശങ്ങളിലെ ജനങ്ങളിൽ ഭൂരിപക്ഷവും പ്രത്യക്ഷമായോ പരോക്ഷമായോ ചെമ്മീൻ വ്യവസായവുമായി ബന്ധപ്പെട്ട് കഴിയുന്നവരാണ്. പരമ്പരാഗത തൊഴിൽ മേഖലകളായ കൃഷിയും കയറു​െമല്ലാം കൈവിട്ടപ്പോൾ ഇവിടങ്ങളിൽ നൂറുകണക്കിന്​ കുടുംബങ്ങളെ താങ്ങിനിർത്തിയത് ചെമ്മീൻ വ്യവസായമാണ്. ബില്ലിലെ പല വ്യവസ്ഥകളും സമുദ്രോൽപന്ന വ്യവസായത്തെ തകർച്ചയിലേക്ക്​ നയിക്കുന്നതാണെന്ന്​ വ്യവസായികൾ പറയുന്നു. വ്യത്യസ്​ത കാരണങ്ങളാൽ സംസ്ഥാനത്തുനിന്ന് വ്യവസായം സമീപസംസ്ഥാനങ്ങളിലേക്ക് ചേക്കേറുന്നതിനിടെയാണ് വ്യവസായമാരണ ബില്ല് വന്നിരിക്കുന്നതെന്ന്​ ഇവർ കുറ്റപ്പെടുത്തുന്നു. അഞ്ച് ശതമാനം കമീഷൻ ആവശ്യപ്പെടുന്ന വ്യവസ്ഥ തങ്ങളെ പിഴിയാൻ ലക്ഷ്യമിടുന്നതാണെന്ന്​ കയറ്റുമതി വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു. ഉദ്യോഗസ്ഥർക്ക്​ വ്യവസായത്തിൽ അനാവശ്യ ഇടപെടലിന്​ ഇത്​ വഴിയൊരുക്കും. കേരളത്തിലെ മത്സ്യസംസ്കരണ കയറ്റുമതി തൊഴിൽരംഗം മത്സ്യക്ഷാമംമൂലം പ്രതിസന്ധി നേരിട്ടപ്പോൾ വനാമി ചെമ്മീനുകൾ ഉൽപാദിപ്പിച്ച് വ്യവസായത്തെ നിലനിർത്തിയത് സമീപ സംസ്ഥാനങ്ങളാണ്. ബില്ലിലെ വ്യവസ്ഥയനുസരിച്ച് ഉദ്യോഗസ്ഥർക്ക് സമുദ്രോൽപന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കാനാകും. സ്​ത്രീകളടക്കം പതിനായിരങ്ങൾ തൊഴിലെടുക്കുന്ന മേഖലയിൽ കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വ്യവസായത്തെ തകർക്കുമെന്ന് വ്യവസായികൾ കരുതുന്നു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കൊപ്പം പാർട്ടി സമ്മേളനങ്ങളും നടക്കുന്ന സമയത്ത് ബില്ല് ചർച്ചയാകുന്നത്​​ ഗുണകരമാകി​െല്ലന്നതുകൊണ്ടാണ്​ വ്യവസായികളെ അനുനയിപ്പിക്കാൻ സി.പി.എം നേതാക്കളുടെ നീക്കം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story