Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 5:39 AM IST Updated On
date_range 26 Nov 2021 5:39 AM ISTസി.പി.എം പാലമേൽ തെക്ക് ലോക്കൽ സമ്മേളനത്തിൽ മത്സരം
text_fieldsbookmark_border
ചാരുംമൂട്: സി.പി.എം പാലമേൽ തെക്ക് ലോക്കൽ സമ്മേളനത്തിൽ കമ്മിറ്റിയിലേക്കും സെക്രട്ടറി സ്ഥാനത്തേക്കും മത്സരം നടന്നു. ലോക്കൽ കമ്മിറ്റിയിലേക്ക് നേതൃത്വം നിർദേശിച്ച പാനലിലെ നാലുപേർ പരാജയപ്പെട്ടു. നിലവിലെ സെക്രട്ടറി എ. നൗഷാദ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 15 അംഗ കമ്മിറ്റിയിലേക്ക് നിർദേശിച്ച പാനലിന് പുറത്തുനിന്ന് എട്ട് പേരുകൾകൂടി ഉയർന്നതോടെയാണ് മത്സരമുണ്ടായത്. പാനലിലുണ്ടായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡൻറ് കെ. ബിജു, വനിത നേതാവും മുൻ ജില്ല പഞ്ചായത്ത് അംഗവുമായ കെ. ആനന്ദവല്ലിയമ്മ, കെ. സുധാകരൻ, എച്ച്. ഇബ്രാഹിംകുട്ടി എന്നിവർ പരാജയപ്പെട്ടു. പാനലിനു പുറത്തുനിന്ന് മത്സരിച്ച എട്ടു പേരിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സജി, കെ.എൻ. ശ്രീകുമാർ, ജി. ജയചന്ദ്രൻ, എൻ. ചന്ദ്രൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ സെക്രട്ടറി എ. നൗഷാദിനൊപ്പം ഡി.വൈ.എഫ്.ഐ ചാരുംമൂട് ബ്ലോക്ക് സെക്രട്ടറി എസ്. മുകുന്ദൻെറ പേരുകൂടി നിർേദശിക്കപ്പെട്ടതോടെയാണ് മത്സരമുണ്ടായത്. 15 അംഗങ്ങളിൽ 10 പേർ നൗഷാദിനെ പിന്തുണച്ചപ്പോൾ അഞ്ചുപേരുടെ പിന്തുണയാണ് മുകുന്ദന് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story