Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightസർക്കാർ ആശുപത്രിയിൽ...

സർക്കാർ ആശുപത്രിയിൽ മാലിന്യം തള്ളുന്നു

text_fields
bookmark_border
സർക്കാർ ആശുപത്രിയിൽ മാലിന്യം തള്ളുന്നു
cancel
തുറവൂർ: കുത്തിയതോട് പഞ്ചായത്തിലെ മാലിന്യം പള്ളിത്തോട് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ തള്ളുന്നു. ഹരിത കർമസേന വീടുകളിൽനിന്നും​ വ്യാപാര സ്ഥാപനങ്ങളിൽനിന്നും​ ശേഖരിക്കുന്ന മാലിന്യമാണ്​ ചാക്കിൽകെട്ടി ആശുപത്രിയുടെ മുകളിൽ കൂട്ടിയിടുന്നത്. കുത്തിയതോട് പഞ്ചായത്തി​ൻെറ നിയന്ത്രണത്തിലുള്ള പള്ളിത്തോട് ആശുപത്രിയിൽ കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രം കൂടിയായ പഴയ കെട്ടിടത്തി​ൻെറ മേൽഭാഗമാണ് പഞ്ചായത്ത് മാലിന്യം തള്ളാനുള്ള സ്ഥലമാക്കിയിരിക്കുന്നത്. ഇവിടെ ശേഖരിക്കുന്ന മാലിന്യങ്ങൾ സംസ്കരണ ശാലയിലേക്ക്​ കരാറുകാർ കൊണ്ടുപോകുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, പല സ്ഥലങ്ങളിലും ഇത്തരത്തിൽ ശേഖരിച്ച മാലിന്യം നീക്കംചെയ്യാനാകാതെ കെട്ടിക്കിടക്കുകയാണ്. തീരദേശ മേഖലയിലെ ഈ ആശുപത്രിയിൽ ദിവസവും നൂറുകണക്കിന് പേരാണ് ചികിത്സതേടി എത്തുന്നത്. ആശുപത്രിയിലെ മാലിന്യശേഖരണം നാട്ടുകാർക്കും ആശുപത്രി ജീവനക്കാർക്കും ഭീഷണിയായി മാറുകയാണ്. ആശുപത്രി കെട്ടിടത്തിൽ ശേഖരിച്ചിരിക്കുന്ന മാലിന്യം നീക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്​. പടം : പള്ളിത്തോട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കെട്ടിടത്തിൽ ചാക്കിൽ കെട്ടി കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story