Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപള്ളിപ്പുറം മാട്ടേൽ...

പള്ളിപ്പുറം മാട്ടേൽ ദ്വീപ് നിവാസികൾക്ക് കുടിവെള്ളം

text_fields
bookmark_border
പൂച്ചാക്കൽ: പള്ളിപ്പുറം മാട്ടേൽ ദ്വീപിലെ ദീർഘനാളായുള്ള കുടിവെള്ള പരാതിക്ക് പരിഹാരമാകുന്നു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തി​ൻെറ ഇടപെടലിനെത്തുടന്നാണ് ജപ്പാൻ കുടിവെള്ളം ദ്വീപിലെ വീടുകളിൽ ലഭ്യമാക്കുന്നത്. ധനകാര്യ കമീഷ​ൻെറ 15 ലക്ഷം രൂപയാണ് ഇതിനായി ഈ വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അരൂക്കുറ്റി ഒന്നാം വാർഡിലെ ദീപിൽ കുടിവെള്ളം ഉണ്ടായിരുന്നെങ്കിലും വേഗ ബോട്ട് അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ​െഡ്രഡ്ജ് ചെയ്ത ഘട്ടത്തിൽ കായലിൽ സ്ഥാപിച്ച പൈപ്പുകൾക്ക് കേടുപാട്​ സംഭവിച്ചിരുന്നു. ഇതുമൂലം ദീർഘനാളുകൾ ദ്വീപ് നിവാസികളുടെ കുടിവെള്ള വിതരണം തടസ്സപ്പെട്ടിരുന്നെങ്കിലും താൽക്കാലിക സംവിധാനത്തിൽ കുടിവെള്ളം ഇപ്പോൾ ലഭിക്കുന്നുണ്ട്. അഞ്ച്​ വീട്ടുകാർ ഇവിടെയും പള്ളിപ്പുറത്ത് എട്ട് കുടുംബങ്ങളും താമസിക്കുന്നുണ്ട്. ചേർത്തല വാട്ടർ അതോറിറ്റിയെക്കൊണ്ട് എസ്​റ്റിമേറ്റ് തയാറാക്കി ആവശ്യമായ തുക ഉടൻ കൈമാറും. ഇതി​ൻെറ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ പി.എം. പ്രമോദ്, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൻ അഡ്വ. ജയശ്രീ ബിജു, ഡിവിഷൻ മെംബർ കെ.എം. ദീബീഷ്, വാർഡ് മെംബർ ആർ. സുജിത്ത് തുടങ്ങിയവർ മാട്ടേൽ ദ്വീപ് സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story