Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:42 AM IST Updated On
date_range 23 Nov 2021 5:42 AM ISTസംവരണം: രാഷ്ട്രീയത്തിനതീതമായ നിലപാടെന്ന് മണ്ണാൻ സഭ
text_fieldsbookmark_border
ആലപ്പുഴ: സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ രാഷ്ട്രീയത്തിന് അതീതമായി നിലപാട് സ്വീകരിക്കുമെന്ന് കേരള മണ്ണാൻ സഭ ജില്ല പ്രവർത്തകയോഗം. ജില്ല പ്രസിഡൻറ് പ്രഫസർ പി.കെ. ഗോപിനാഥൻെറ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന പ്രസിഡൻറ് പി.കെ. സോമൻ ഉദ്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എൻ. മധു സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ് സജന എസ്., ട്രഷറർ കെ.പി. ബാലൻ, ജില്ല സെക്രട്ടറി കെ. വിദ്യാധരൻ, ജ്യോതി രാധാകൃഷ്ണൻ, മോഹനൻ നൂറനാട്, ഗോപി പാവുക്കര, രമ ഗോപിനാഥ്, വേണു മഹാദേവിക്കാട്, എം.ആർ. ഷാജി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story