Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:32 AM IST Updated On
date_range 23 Nov 2021 5:32 AM ISTആലപ്പുഴ നഗരസഭയിൽ മൂന്ന് വാർഡുകൾകൂടി സമ്പൂർണ ശുചിത്വ പദവിയിലേക്ക്
text_fieldsbookmark_border
ഡിസംബർ ഒന്നിനാണ് സമ്പൂർണ ശുചിത്വ പ്രഖ്യാപനം ആലപ്പുഴ: 'നിർമല ഭവനം നിർമല നഗരം 2.0' - അഴകോടെ ആലപ്പുഴ എന്ന നഗരസഭയുടെ ശുചിത്വ പരിപാടിയുടെ ഭാഗമായി പവർ ഹൗസ്, ചാത്തനാട്, തിരുവാമ്പാടി എന്നീ വാർഡുകൾ കൂടി സമ്പൂർണ ശുചിത്വ പദവിയിലേക്ക്. ഡിസംബർ ഒന്നിനാണ് സമ്പൂർണ ശുചിത്വ പ്രഖ്യാപനം. ശുചിത്വ പദവി സംബന്ധിച്ച പ്രവർത്തനം ഈ വാർഡുകളിൽ ഒരു മാസമായി നടന്നുവരികയാണ്. ചൊവ്വാഴ്ച പവർ ഹൗസ്, 24ന് തിരുവാമ്പാടി, 25ന് ചാത്തനാട് എന്നീ വാർഡുകളിലെ മുഴുവൻ വീടുകളിലും ഹരിത കർമസേന എത്തി പ്ലാസ്റ്റിക് മാലിന്യ ശേഖരണ കരാറിലേർപ്പെടുകയും മാലിന്യം ശേഖരിക്കുകയും ചെയ്യും. 26 മുതൽ 28 വരെ ബഹുജന പങ്കാളിത്തത്തോടെ വാർഡുതല പൊതു ഇടങ്ങൾ ശുചീകരിക്കും. 26ന് വാർഡ് തല ബയോ ബിൻ വിതരണം നഗരസഭ അധ്യക്ഷ സൗമ്യ രാജ് നിർവഹിക്കും. ബയോ ബിന്നുകൾ ഉൽപാദിപ്പിക്കുന്ന ജൈവ വളം അടുക്കളത്തോട്ടങ്ങളിലേക്ക് ഉപയോഗിക്കാം. വീട്ടിലെ ഉപയോഗത്തിനുശേഷം മിച്ചം വരുന്ന പച്ചക്കറികൾ നഗരസഭ വിലയ്ക്കെടുക്കും. അധികമായി വരുന്ന വളം നഗരസഭ വില നൽകി വാങ്ങുകയും ആലപ്പുഴ ബ്രാൻഡ് വളം വിപണിയിൽ ഇറക്കുകയും ചെയ്യും. എല്ലാ വീടുകളിലും ജൈവ മാലിന്യ സംസ്കരണവും അജൈവ മാലിന്യ കൈമാറ്റവും ഉറപ്പുവരുത്തിയതിന് ശേഷം വിവിധ തലങ്ങളിലെ കർശന പരിശോധനക്ക് ശേഷമാണ് ശുചിത്വ പ്രഖ്യാപനം നടക്കുക എന്ന് നഗരസഭ അധ്യക്ഷ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story