Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:31 AM IST Updated On
date_range 23 Nov 2021 5:31 AM ISTഅരൂര്‍ ഉപതെരഞ്ഞെടുപ്പ്: മത്സരരംഗത്ത് നാലുപേര്‍
text_fieldsbookmark_border
ആലപ്പുഴ: നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞതോടെ ജില്ല പഞ്ചായത്ത് അരൂര്‍ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ നാലുപേർ മത്സരരംഗത്ത്. അവസാന ദിവസമായ തിങ്കളാഴ്ച ആരും പത്രിക പിന്‍വലിച്ചില്ല. ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. വരണാധികാരിയായ ജില്ല കലക്ടര്‍ പ്രസിദ്ധീകരിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക ചുവടെ: സ്ഥാനാര്‍ഥി, പാര്‍ട്ടി, ചിഹ്നം എന്നീ ക്രമത്തില്‍: അനന്തു രമേശന്‍ (സി.പി.എം, ചുറ്റികയും അരിവാളും നക്ഷത്രവും), അഡ്വ. കെ. ഉമേശന്‍ (കോണ്‍ഗ്രസ്, കൈ), കൃഷ്ണകുമാര്‍ (സ്വതന്ത്രന്‍, ആപ്പിള്‍), മണിലാല്‍ (സ്വതന്ത്രന്‍, ഹെല്‍മറ്റ്) കയര്‍ മേഖലയുടെ സമഗ്രവികസനത്തിന് ഇടപെടും- മന്ത്രി പി. രാജീവ് ആലപ്പുഴ: കയര്‍ മേഖലയില്‍ സമഗ്ര വികസനം ലക്ഷ്യമിട്ട് ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പി. രാജീവ്. ആലപ്പുഴ െഗസ്റ്റ് ഹൗസില്‍ ചെറുകിട കയര്‍ ഉല്‍പാദന, കയര്‍ മാറ്റ്‌സ് ആൻഡ് മാറ്റിങ് മേഖലകളിലെ ട്രേഡ് യൂനിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം. ഒരു വീട്ടില്‍ ഒരു കയര്‍ ഉൽപന്നമെങ്കിലും എത്തുന്ന രീതിയില്‍ ഉൽപാദന-വിപണന രംഗങ്ങളില്‍ കാലത്തിനൊത്ത മാറ്റങ്ങള്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. കയര്‍ തൊഴിലാളികളുടെ വേതനവും ആനുകൂല്യങ്ങളും സംരക്ഷിക്കാനും മെച്ചപ്പെടുത്താനും ഇത് അനിവാര്യമാണ്. വിപണിയുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്‍പന്നങ്ങളുടെ ഗുണനിലവാരവും വൈവിധ്യവും വര്‍ധിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ, കയര്‍ വികസന ഡയറക്ടര്‍ വി.ആര്‍. വിനോദ്, കയര്‍ഫെഡ് ചെയര്‍മാന്‍ അഡ്വ. എന്‍. സായ്കുമാര്‍, മാനേജിങ് ഡയറക്ടര്‍ സി. സുരേഷ് കുമാര്‍, കയര്‍ കോർപറേഷന്‍ മാനേജിങ് ഡയറക്ടര്‍ ജി. ശ്രീകുമാര്‍, കയര്‍ മെഷീന്‍ മാനുഫാക്ചറിങ് കമ്പനി മാനേജിങ് ഡയറക്ടര്‍ പി.വി. ശശീന്ദ്രന്‍ തുടങ്ങിയവരും പങ്കെടുത്തു. APL rajeev minister ആലപ്പുഴ െഗസ്റ്റ് ഹൗസില്‍ മന്ത്രി പി. രാജീവ് ചെറുകിട കയര്‍ ഉല്‍പാദന, കയര്‍ മാറ്റ്‌സ് ആൻഡ് മാറ്റിങ് മേഖലകളിലെ ട്രേഡ് യൂനിയന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story