Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:30 AM IST Updated On
date_range 23 Nov 2021 5:30 AM ISTചെങ്ങണ്ട പാലത്തിൽനിന്ന് യുവാവ് കായലിൽ ചാടി
text_fieldsbookmark_border
ചേർത്തല: . അഗ്നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ധർ രാത്രിവരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടത്താനായില്ല. തുമ്പോളി പീഡികപ്പറമ്പിൽ സൻെറ് ജോസഫ് ബാബുവിൻെറ മകൻ ഡേവിഡ് ജിൻസാണ് (24) ചാടിയത്. എറണാകുളം കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഫുഡ് കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടിവായ ഡേവിഡ് ജിൻസ് തിങ്കളാഴ്ച ഉച്ചക്ക് 12ന് ഇരുചക്ര വാഹനത്തിൽ എത്തിയായിരുന്നു പാലത്തിൽനിന്ന് ചാടിയത്. പലവട്ടം വെള്ളത്തിൻെറ മുകളിൽ കൈകൾ ഉയർത്തിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. മൊബൈൽ ഫോണും ഐഡൻറിറ്റി കാർഡും ബൈക്കിൽനിന്ന് ലഭിച്ചു. ചേർത്തലയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയുടെ മുങ്ങൽവിദഗ്ധർ തിരച്ചിൽ നടത്തിയെങ്കിലും രാത്രിയോടെ നിർത്തി. ചൊവ്വാഴ്ച തുടരും. ചില ശാരീരിക അസുഖങ്ങൾ ഉണ്ടായിരുന്ന ഡേവിഡിന് അടുത്തിടെ അൾസർ സ്ഥിരീകരിച്ചിരുെന്നന്നും ഇതിൽ മാനസിക വിഷമത്തിലായിരുെന്നന്നും ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
