Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകണിച്ചുകുളങ്ങരയിൽ...

കണിച്ചുകുളങ്ങരയിൽ ടൂറിസം ഫെസിലിറ്റേഷൻ സെൻറർ തുറന്നു

text_fields
bookmark_border
കണിച്ചുകുളങ്ങരയിൽ ടൂറിസം ഫെസിലിറ്റേഷൻ സെൻറർ തുറന്നു
cancel
കണിച്ചുകുളങ്ങരയിൽ ടൂറിസം ഫെസിലിറ്റേഷൻ സൻെറർ തുറന്നു ചേർത്തല: കോവിഡ്​ പ്രതിസന്ധിയിൽ തകർന്ന ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിന് സർക്കാർ പ്രാമുഖ്യം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ ദർശനത്തിന് എത്തുന്ന ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്​ വിനോദ സഞ്ചാര വകുപ്പ് ക്ഷേത്രം വക സ്ഥലത്ത് നിർമിച്ച കണിച്ചുകുളങ്ങര ടൂറിസം ഫെസിലിറ്റേഷൻ സൻെറർ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. ടൂറിസത്തിന് ഏറെ സാധ്യതയുള്ള പ്രദേശമാണ് ആലപ്പുഴ. ജില്ലയിൽ നടപ്പാക്കുന്ന ആലപ്പുഴ പൈതൃകം പദ്ധതിയിൽപ്പെടുത്തിയുള്ള മൂന്ന്​ കോടിയുടെ നിർമാണ ജോലികൾ അവസാന ഘട്ടത്തിലാണ്. ആലപ്പുഴയിൽ ടൂറിസം മേഖലയിൽ ഉണർവ് തിരിച്ചു പിടിക്കുന്നതിന് കണിച്ചുകുളങ്ങര ഫെസിലിറ്റി സൻെറർ പദ്ധതി ഗുണകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തീർഥാടന കേന്ദ്രങ്ങളിലെ സാധ്യതകളും സൗകര്യങ്ങളും വർധിപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കണിച്ചുകുളങ്ങര ദേവിക്ക്​ സർക്കാർ സമർപ്പിച്ച വലിയ കാണിയ്ക്കയാണ് പദ്ധതിയെന്ന് ദേവസ്വം പ്രസിഡൻറ്​ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കെ.ജി. രാജേശ്വരി, ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ബിജു വർഗീസ്, ആർ. നാസർ, വി.ജി. മോഹനൻ, സുദർശനാഭായി, സി.സി ഷിബു, ടി.പി. വിനോദ്, ടി.എസ്. സുഖലാൽ, എസ്. രാധാകൃഷ്ണൻ, വി.പി. ചിദംബരൻ, പി.കെ. ധനേശൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: കണിച്ചുകുളങ്ങരയിൽ നിർമിച്ച ടൂറിസം ഫെസിലിറ്റേഷൻ സൻെറർ നിലവിളക്ക് കത്തിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story