Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightആലപ്പുഴ...

ആലപ്പുഴ കുടിവെള്ളപദ്ധതി: കുടിവെള്ളം പമ്പിങ്​ പുനരാരംഭിക്കുന്നതിന്​ മഴ​വെള്ളം തടസ്സം

text_fields
bookmark_border
അമ്പലപ്പുഴ: തുടർമഴയിൽ ജലനിരപ്പ്​ ഉയർന്നുനിൽക്കുന്നത്​ ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ പൊട്ടിയ പൈപ്പി​ൻെറ തകരാർ പരിഹരിക്കുന്നതിന്​ തടസ്സമാകുന്നു. തകരാർ കണ്ടെത്താൻ തകഴിയിൽ മൂന്നരമീറ്റർ ആഴത്തിലാണ് റോഡ്​ പൊളിക്കേണ്ടത്. പൊളിച്ചുതുടങ്ങിയപ്പോൾത്തന്നെ വെള്ളമുയരുന്നതാണ്​ പ്രശ്​നം. ആറ്‌ മോട്ടോറുകൾ ഉപയോഗിച്ച്​ വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചസമയത്ത്‌ ജോലികൾ തീർക്കാനാകുമോയെന്നാണ്​ ആശങ്ക. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയിൽ തകഴി വലിയപാലത്തിന്​ കിഴക്ക് കേളമംഗലം ക്ഷേത്രത്തിലേക്കുള്ള റോഡിന്​ സമീപമാണ് കഴിഞ്ഞദിവസം പൈപ്പുപൊട്ടിയത്. ഇതേസ്ഥലത്തുതന്നെ ഒരു വർഷം മുമ്പും പൈപ്പ്​ പൊട്ടിയിരുന്നു. ഞായർ, തിങ്കൾ ദിവസങ്ങളിലായി പമ്പിങ് നിർത്തി അറ്റകുറ്റപ്പണി നടത്താനാണ് യൂഡിസ്​മാറ്റ് തീരുമാനിച്ചിരുന്നത്. ഞായറാഴ്​ച രാവിലെ മണ്ണുമാന്തിയന്ത്രവും തൊഴിലാളികളുമെത്തിയെങ്കിലും പരിസരത്ത് ജലനിരപ്പുയർന്നു നിൽക്കുന്നതിനാൽ ജോലി തുടങ്ങാൻ വൈകി. വൈകുന്നേരമായിട്ടും റോഡ് പൊളിച്ചുതീർന്നില്ല. സാധാരണ 24 മണിക്കൂർ കൊണ്ടാണ് പൈപ്പി​ൻെറ തകരാർ പരിഹരിച്ച് പമ്പിങ് പുനരാരംഭിക്കുന്നത്. ജലനിരപ്പുതാഴാത്ത സാഹചര്യത്തിൽ ജോലികൾ പൂർത്തിയാക്കാൻ ഒരുദിവസംകൂടി വേണ്ടിവരും. വെള്ളിയാഴ്​ച വൈകീട്ടാണ് പൈപ്പുപൊട്ടിയതിനാൽ കടപ്രയിലെ പമ്പിങ് സ്​റ്റേഷനിലും കരുമാടിയിലെ ജലശുദ്ധീകരണശാലയിലും പമ്പിങ് നിർത്തിയത്. ശനിയാഴ്​ച നേരിയതോതിൽ പമ്പിങ് പുനരാരംഭിച്ചെങ്കിലും പിന്നീട് നിർത്തി. ചൊവ്വാഴ്​ച വൈകുന്നേരത്തോടെ പമ്പിങ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ ലഗേജ് ട്രോളികള്‍ വിന്യസിക്കണം ആലപ്പുഴ: യാത്രക്കാര്‍ക്ക് സാധനങ്ങള്‍ എളുപ്പം എടുത്തുവെച്ച് അനായാസം തള്ളിക്കൊണ്ടുപോകുന്നതിന് റെയില്‍വേ പ്ലാറ്റ്‌ഫോമുകളില്‍ സൗജന്യ ലഗേജ് ട്രോളികള്‍ വിന്യസിക്കണമെന്ന്​ കുട്ടനാട്-എറണാകുളം റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ (കെര്‍പ). ഇതുസംബന്ധിച്ച് പ്രസിഡൻറ്​ തോമസ് മത്തായി കരിക്കംപള്ളില്‍ നിവേദനം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story