Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗുണ്ടസംഘങ്ങളുടെ...

ഗുണ്ടസംഘങ്ങളുടെ ഏറ്റുമുട്ടൽ; യുവാവിനെ വെട്ടിയ കേസിൽ ഒരാൾകൂടി അറസ്​റ്റിൽ

text_fields
bookmark_border
ഇതുവരെ അറസ്​റ്റിലായത്​​ അഞ്ചുപേർ; ഫോറൻസിക്​ പരിശോധനഫലം കാത്ത്​ പൊലീസ്​ ആലപ്പുഴ: നഗരത്തിൽ സ്​ഫോടകവസ്​തു പൊട്ടി യുവാവ്​ മരിച്ച സംഭവത്തിനുമുമ്പ്​​ ഗുണ്ടസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിനെ വീട്ടിൽകയറി വെട്ടിയ കേസിൽ ഒരാൾകൂടി അറസ്​റ്റിൽ. മാരാരി​ക്കുളം തെക്ക്​ പഞ്ചായത്ത്​ പാതിരപ്പള്ളി വെയിൽവീട്ടിൽ അമലിനെയാണ്​ (23) നോർത്ത്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ഇതോടെ സംഭവത്തിൽ അഞ്ചുപേർ അറസ്​റ്റിലായി. സ്​ഫോടനത്തിൽ മരിച്ച അരുൺകുമാറി​ൻെറ (ലേ കണ്ണൻ -29) സംഘത്തിൽപെട്ട ചേർത്തല പട്ടണക്കാട്​ വെളുത്തേടത്ത്​ വെളിയിൽ സുജിത്ത്​​ (വെളുമ്പൻ -39), ആലി​ശ്ശേരി തങ്ങൾവകപുരയിടം നഫ്​സൽ (38), ഓമനപ്പുഴ ചിറപ്പറമ്പിൽ മിറാഷ്​ (28), ആലപ്പുഴ സനാതനപുരം ടോം റാഫേൽ (25) എന്നിവരാണ്​ നേരത്തെ അറസ്​റ്റിലായവർ. ഇവർ റിമാൻഡിലാണ്​. 19ന്​ രാത്രി 7.30ന്​ ചാത്തനാട്​ ശ്​മശാനത്തിന്​ സമീപത്തെ കിളിയൻപറമ്പിൽ ഗുണ്ടസംഘങ്ങൾ ഏറ്റുമുട്ടിയതിന്​ പിന്നാലെ സ്​ഫോടകവസ്​തു പൊട്ടി ആലപ്പുഴ തോണ്ടൻകുളങ്ങര കിളിയൻപറമ്പ്​ അരുൺകുമാ​റാണ്​ (ലേ കണ്ണൻ-26) മരിച്ചത്​. സംഭവവുമായി ബന്ധപ്പെട്ട്​ നടത്തിയ അന്വേഷണത്തിലാണ്​ കണ്ണ​ൻെറ സംഘത്തിൽപെട്ട ഇവർ കുടുങ്ങിയത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story