Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഗൃഹനാഥനെ വീടുകയറി...

ഗൃഹനാഥനെ വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ചാരുംമൂട്: ഗൃഹനാഥനെ വീടുകയറി ആക്രമിച്ച് പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേരെ നൂറനാട് പൊലീസ് അറസ്​റ്റ്​ ചെയ്തു. പള്ളിക്കൽ പണയിൽ സായ് ഭവനത്തിൽ സോമരാജനെ (55) ആക്രമിച്ച കേസിൽ ശൂരനാട് ആനയടി വിഷ്ണു ഭവനം വിഷ്ണു (21), പണയിൽ സ്നേഹാലയത്തിൽ സജയൻ (41) എന്നിവരെയാണ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചക്ക് സോമരാജ​ൻെറ വീടിന് മുന്നിലെ റോഡിൽ മദ്യപിച്ച സംഘം ബഹളമുണ്ടാക്കിയിരുന്നു. ഇത് ചോദ്യംചെയ്തതിന്​ വീടുകയറി മർദിച്ചതായാണ് സോമരാജ​ൻെറ പരാതി. അക്രമിസംഘം പയ്യനല്ലൂരിൽ കാർ അടിച്ചുതകർത്തതുൾപ്പെടെയുള്ള അക്രമപ്രവർത്തനങ്ങൾ നടത്തിയതിന് അടൂർ പൊലീസ് ഇവരെ അറസ്​റ്റ്​ ചെയ്തിരുന്നു. ജാമ്യത്തിൽവിട്ട ഇവരെ നൂറനാട് പൊലീസ് അറസ്​റ്റ്​ ചെയ്യുകയായിരുന്നു. കോടതി പ്രതികളെ റിമാൻഡ്​​ ചെയ്തു. പരിക്കേറ്റ സോമരാജൻ ചികിത്സയിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story