Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകിരീടം ഒഴിഞ്ഞ...

കിരീടം ഒഴിഞ്ഞ ഈരേത്തോട്; കാത്തിരിക്കുന്നു വികസനം

text_fields
bookmark_border
കിരീടം ഒഴിഞ്ഞ ഈരേത്തോട്; കാത്തിരിക്കുന്നു വികസനം
cancel
പ്രതിവാരപംക്തി-ഗ്രാമഭംഗി അജിത്​ അമ്പലപ്പുഴ അമ്പലപ്പുഴ: ദേശീയപാത കപ്പക്കട ജങ്ഷനില്‍നിന്ന്​ പൂക്കൈത ആറുവരെയുള്ള ഈരേത്തോട് ഒരു കാലത്ത് രാജപ്രൗഢിയോടെ ഒഴുകിയിരുന്നു. പുന്നപ്ര ഗ്രാമത്തിലെ വ്യവസായത്തി​ൻെറ നാഴികക്കല്ലായിരുന്നു ഈരേത്തോട്. കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും വെള്ളം തന്നിരുന്ന ഈരേത്തോടിനും ചരിത്രം പറയാനുണ്ട്. മലഞ്ചരക്കുകള്‍ തീരദേശത്ത് കേവുവള്ളങ്ങളില്‍ എത്തിച്ച തോടാണിത്. അന്ന് തെളിനീരായിരുന്നു. കിഴക്കൻ പ്രദേശങ്ങളിൽനിന്ന് കപ്പ അടക്കം നിത്യോപയോഗ സാധനങ്ങളാണ് വള്ളത്തിൽ എത്തിയിരുന്നത്. അങ്ങനെയാണ് ഈരേത്തോട് അവസാനിക്കുന്ന ഭാഗത്തിന് കപ്പക്കട ജങ്​ഷൻ എന്ന പേര് വന്നത്. കൊട്ടയും മറ്റും നിർമിക്കുന്നതിനാവശ്യമായ ഈറലുകൾ വനങ്ങളിൽനിന്ന്​ കൂട്ടിക്കെട്ടി വെള്ളത്തിലൂടെ തുഴഞ്ഞ് ഇവിടെയാണ് എത്തിച്ചിരുന്നത്. ഈറലുകൾ കൊണ്ടുവന്നിരുന്ന തോടിനെ ഈറൽത്തോടെന്നും പിന്നീട് ഈരേത്തോടായി വിളിച്ചുപോന്നെന്നുമാണ് പറയുന്നത്. പണ്ടുകാലത്ത് പുന്നപ്രയിലെ കുടില്‍ വ്യവസായമായിരുന്നു ഈറല്‍ ഉൽപന്നങ്ങള്‍. റോഡ് ഗതാഗതം വന്നതോടെ തോട്ടിലൂടെയുള്ള യാത്ര നിലച്ചു. ഇതോടെ പോളയും പായലും മാലിന്യവും നിറഞ്ഞ്​ നീരൊഴുക്കും തടസ്സപ്പെട്ടു. എങ്കിലും പ്രകൃതി സൗന്ദര്യം തൊട്ടുണര്‍ത്തി ഈരേത്തോട് ഒഴുക്കിനായി കാത്തിരിക്കുകയാണ്. കഴിഞ്ഞ സര്‍ക്കാറി​ൻെറ കാലത്ത് മന്ത്രി ജി. സുധാകരന്‍ ഈരേത്തോട് സൗന്ദര്യവത്കരണത്തിന്​ പദ്ധതി കൊണ്ടുവന്നിരുന്നു. തോട്ടിലെ തടസ്സം നീക്കി ഇക്കോ ടൂറിസം പദ്ധതിയായിരുന്നു ലക്ഷ്യമിട്ടത്. ഇരുവശവും ആയുര്‍വേദ സസ്യങ്ങള്‍ പിടിപ്പിച്ച് പച്ചമരുന്നുകളുടെ ഗ്രാമമാക്കുക ആയിരുന്നു ലക്ഷ്യം. എന്നാല്‍, ഇത് കടലാസില്‍ ഒതുങ്ങി. കപ്പക്കട മുതൽ പൂന്തുരം പാടശേഖരം വരെ മൂന്നു കിലോമീറ്ററോളമാണ് തോടി​ൻെറ നീളം. ഇവിടം ഇനിയും വിദേശികളെ മാടിവിളിക്കുന്ന ഒരു ഗ്രാമമാകാന്‍ കാത്തിരിക്കുകയാണ്. ചിത്രമുണ്ട്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story