Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightറോഡ് തകർന്നു; ജനം...

റോഡ് തകർന്നു; ജനം സമരത്തിലേക്ക്

text_fields
bookmark_border
റോഡ് തകർന്നു; ജനം സമരത്തിലേക്ക്
cancel
വടുതല: അരൂക്കുറ്റി പഞ്ചായത്ത് 10ാം വാർഡ് പുന്നത്തറ പട്ടികജാതി കോളനിയിലേക്കുള്ള റോഡ് തകർന്ന് യാത്ര ദുഷ്കരമായി. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ്​ നന്നാക്കാത്തതിൽ പ്രതിഷേധിച്ച് കോളനിവാസികൾ സമരത്തിനൊരുങ്ങുകയാണ്. കൈതക്കാട് മുതൽ കടവ് വരെയുള്ള ഭാഗങ്ങളിൽ ടാർ പൂർണമായി ഒലിച്ച് പോയ നിലയിലാണ്. വെള്ളക്കെട്ടുകൂടി ആയപ്പോൾ ഇതിലൂടെ യാത്ര ശ്രമകരമാണ്​. നിരവധി പരാതികൾ അധികാരികൾക്ക് നൽകിയിട്ടും പരിഹാരമില്ലാത്തതിൽ കടുത്ത അമർഷത്തിലാണ്​ പ്രദേശവാസികൾ. പഞ്ചായത്ത്​ മാർച്ചും ധർണയും ആലോചനയിലാണ്​. എസ്.സി ഫണ്ട് അനുവദിക്കാൻ ബ്ലോക്കിൽനിന്ന് അളവ് നടത്തിയതായും പഞ്ചായത്ത് ഫണ്ട് 90 ശതമാനവും കൊറോണ പ്രതിരോധത്തിന് ഉപയോഗിക്കുന്നതും എം.പി, എം.എൽ.എ ഫണ്ട് ലഭിക്കാത്തതും പദ്ധതിയുടെ വൈകലിന് കാരണമാണെന്നും​ വാർഡ് മെംബർ പ്രകാശൻ വെള്ളപ്പനാട്ട് പറഞ്ഞു. ചിത്രം : തകർന്ന പുന്നത്തറ കോളനി റോഡ്‌
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story