Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2021 5:28 AM IST Updated On
date_range 22 Nov 2021 5:28 AM ISTകർഷക സമരവിജയത്തിന് അഭിവാദ്യം
text_fieldsbookmark_border
പൂച്ചാക്കൽ: കേന്ദ്ര സർക്കാറിൻെറ കർഷക വിരുദ്ധ ബില്ലുകൾക്കെതിരെ ഒരു വർഷമായി സംയുക്ത സമര സമിതി നടത്തുന്ന സമര വിജയത്തിന് അഭിവാദ്യം അർപ്പിച്ച് കേരള പ്രദേശ് കർഷക കോൺഗ്രസ് പാണാവള്ളി മണ്ഡലം കമ്മിറ്റി മധുര പലഹാര വിതരണം നടത്തി. കർഷക കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. വത്സപ്പൻ യോഗം ഉദ്ഘാടനം ചെയ്തു. പാണാവള്ളി മണ്ഡലം പ്രസിഡൻറ് അഷറഫ് കാരകാട്ട് അധ്യക്ഷത വഹിച്ചു. ടി.വി. രാജേന്ദ്രൻ, ജോസഫ് തോടുവേലി, അരവിന്ദൻ, പ്രസന്നൻ, മനോഹരൻ, രവീന്ദ്രൻ, കെ.എം. ഷാജി, വാസു മുക്കുവശേരി, രവീന്ദ്രൻ നായർ, തമ്പി തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story