Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightപൊലീസി​െൻറ മൗനസമ്മതം;...

പൊലീസി​െൻറ മൗനസമ്മതം; പാർക്ക് ജങ്​ഷനിൽ അനധികൃത പാർക്കിങ്​

text_fields
bookmark_border
പൊലീസി​െൻറ മൗനസമ്മതം; പാർക്ക് ജങ്​ഷനിൽ അനധികൃത പാർക്കിങ്​
cancel
പൊലീസി​ൻെറ മൗനസമ്മതം; പാർക്ക് ജങ്​ഷനിൽ അനധികൃത പാർക്കിങ്​ കായംകുളം: പാർക്ക് ജങ്​ഷനിൽ വഴിയടച്ച് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിൽ ട്രാഫിക് പൊലീസി​ൻെറ മൗനാനുവാദം ചർച്ചയാകുന്നു. നഗരമധ്യത്തിൽ പാർക്ക് ജങ്​ഷന്​ പടിഞ്ഞാറുവശത്ത്​ പി.ഡബ്ല്യു.ഡി ഓഫിസും വൈ.എം.സി.എയും പ്രവർത്തിക്കുന്ന റോഡിലാണ് അനധികൃത പാർക്കിങ്​. നിരവധി വീടുകൾ ഈ ഭാഗത്തുണ്ട്​. യാത്ര തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പാർക്കിങ്ങിനെതിരെ നിരവധി പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് പരിസരവാസികൾ പറയുന്നു. ചെറിയ റോഡി​ൻെറ ഇരുവശത്തും അലക്ഷ്യമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ ഓഫിസുകളിലേക്കും വീടുകളിലേക്കും ചെറുവാഹനങ്ങൾക്കുപോലും പ്രവേശിക്കാനാകുന്നില്ല. സമീപത്തെ സ്വകാര്യ സ്ഥാപനങ്ങൾക്ക് മതിയായ പാർക്കിങ്​ സൗകര്യം ഇല്ലാത്തതാണ് റോഡ് കൈയേറാൻ കാരണം. കെ.പി റോഡിനോട് ചേർന്ന തിരക്കേറിയ ഭാഗത്തെ അനധികൃത നടപടികൾ ചൂണ്ടിക്കാട്ടി പരാതി നൽകുന്നവരെ ആക്ഷേപിക്കുന്ന സമീപനമാണ് പൊലീസി​​േൻറതെന്നും പരാതിയുണ്ട്. വിഷയത്തിൽ ജില്ല പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്. ചിത്രം : APLKY2PARKROAD പാർക്ക് ജങ്​ഷനിലെ അനധികൃത പാർക്കിങ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story